കുണ്ടറ: മൺറോതുരുത്തിലെ യാത്രികർക്ക് ദുരിതം വിതച്ച് കെ.എസ്.ആർ.ടി.സി സർവിസുകൾ മുടക്കുന്നത് പതിവാകുന്നു. കൊല്ലം--മൺറോതുരുത്ത് ബസ് സർവിസ് നിർത്തിെവച്ചിട്ട് ഒന്നരമാസമായി. ലാഭകരമായി നടന്നിരുന്ന സർവിസുകൾ നിർത്തിയതിനു പിന്നിൽ സ്വകാര്യ ലോബിയെ സഹായിക്കാനാണെന്ന ആക്ഷേപമാണ് പഞ്ചായത്ത് ഭരണസമിതിക്ക് ഉൾപ്പെടെയുള്ളത്. കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാർക്ക് നേരെ പലതവണ ഉണ്ടായ കൈയേറ്റങ്ങളും സ്വകാര്യ ബസ് ലോബിയുടെ സഹായത്താലാണെന്ന സംശയവും നാട്ടുകാർക്കുണ്ട്. പുലർച്ച മുതലുള്ള സർവിസുകളാണ് നിർത്തിയത്. ഇവ നിർത്തിയതോടെ മൺറോതുരുത്തിലെ യാത്രക്കാരും കിഴക്കേ കല്ലട പഞ്ചായത്തിലെ ശിങ്കാരപ്പള്ളി, കൊടുവിള ഭാഗത്തെ യാത്രക്കാരും വലയുകയാണ്. ഉടൻ ബസ് സർവിസ് പുനരാരംഭിച്ചില്ലെങ്കിൽ ഉന്നതരെ സമീപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ബിനു കരുണാകരൻ പ്രതികരിച്ചു. മതപ്രഭാഷണ പരമ്പരയും മെഡിക്കൽ ക്യാമ്പും ഓച്ചിറ: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ക്ലാപ്പന പുതുതെരുവ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ മതപ്രഭാഷണ പരമ്പരയും മെഡിക്കൽ ക്യാമ്പും രണ്ടിന് നടക്കും. മതപ്രഭാഷണ പരമ്പരയിൽ കോട്ടയം നാസറുദ്ദീൻ സഖാഫി, സിദ്ദീഖ് സഖാഫി, പി.എം.എസ്. തങ്ങൾ ഉമരിയ്യ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.