നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തരുതെന്ന്​ കോടതിവിധി

കരുനാഗപ്പള്ളി: ഭൂമി തർക്കം സംബന്ധിച്ച കേസിൽ വാദിക്ക് അനുകൂല കോടതിവിധി. എതിർകക്ഷികൾ വാദിക്ക് കോടതി ചെലവ് നൽകണമെന്നും നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തരുതെന്നും കോടതി വിധിച്ചു. ഓച്ചിറ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 3-ല്‍ 110/21 എന്ന റീസര്‍വേ നമ്പറിലുള്ള 6.68 ആര്‍സ് ഭൂമി വലിയകുളങ്ങര മുറിയില്‍ നിഖില്‍നിവാസില്‍ നിഖിൽ എസ്. ആനന്ദ് എന്ന പ്രവാസിയുേടതാണ്. ഈ വസ്തുവി​െൻറ തെക്കുവശത്തെ അതിര്‍ത്തി കൈയേറി നാശനഷ്ടങ്ങള്‍ വരുത്തുകയും ഏറെക്കാലമായി നിലനില്‍ക്കുന്ന വേലിയുടെ പുനര്‍നിർമിതിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തതി​െൻറ പേരിലാണ് കേസ് ഫയല്‍ ചെയ്തത്. ഓച്ചിറ ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ഉള്‍പ്പെട്ടതാണ് ഈ പ്രദേശം. വസ്തുവി​െൻറ അതിര് സംരക്ഷിക്കുന്നതിന് നിലവിെല വേലിയുടെ ഭാഗത്ത് സ്ഥായിയായ ഫെന്‍സിങ് നിർമിക്കുന്നതിന് അനുവദിച്ചും പ്രതികള്‍ അത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതില്‍നിന്ന് വിലക്കിയും നിലവിലുള്ള അതിര്‍ത്തി നശിപ്പിക്കുന്നത് നിരോധിച്ചുകൊണ്ടുമാണ് കോടതി ശാശ്വത നിരോധന ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. കൂടാതെ, കേസ് നടത്തുന്നതിന് വാദിക്ക് ചെലവായ 4823 രൂപ കേസിലെ പ്രതികള്‍ നല്‍കണമെന്നും വിധിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.