സഹായ ഹസ്തവുമായി എത്തുന്നവരാണ് ദൈവത്തിന് ഇഷ്​ടപ്പെട്ടവർ ^സാബിക്ക്​ അലി ഷിഹാബ് തങ്ങൾ

സഹായ ഹസ്തവുമായി എത്തുന്നവരാണ് ദൈവത്തിന് ഇഷ്ടപ്പെട്ടവർ -സാബിക്ക് അലി ഷിഹാബ് തങ്ങൾ കരുനാഗപ്പള്ളി: പാവപ്പെട്ട ജനസമൂഹങ്ങളുടെ ദുരിതത്തിലും കഷ്ടതയിലും സഹായഹസ്തവുമായി എത്തി അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവരാണ് ദൈവത്തിന് ഇഷ്ടപ്പെട്ട ദാസന്മാരെന്ന് പാണക്കാട് സാബിക്ക് അലി ഷിഹാബ് തങ്ങൾ പറഞ്ഞു. ചിറ്റുമൂല മുസ്ലിം ഐക്യവേദി സംഘടിപ്പിച്ച വാർഷിക പ്രഭാഷണവും നിർധനർക്കുള്ള സാമ്പത്തിക സഹായം വിതരണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചിറ്റുമൂല മുസ്ലിം ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ വാഹിദ് കുരുടൻറയ്യം അധ്യക്ഷതവഹിച്ചു. കരുനാഗപ്പള്ളി ജുമാമസ്ജിദ് ഇമാം കുമ്മനം നിസാമുദ്ദീൻ അസ്ഹരി അൽഖാസിമി മുഖ്യപ്രഭാഷണം നിർവഹിച്ചു. മുസ്ലിം ഐക്യവേദി രക്ഷാധികാരി അഡ്വ. എം.എ. ആസാദ്, താലൂക്ക് ജമാഅത്ത് യൂനിയൻ വൈസ് പ്രസിഡൻറ് സി.എം.എ. നാസർ, സിദ്ദീഖ്, നവാസ് പെരുവേലിൽ, സാദിഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.