സിവിൽ സർവിസ് ജേതാവിനെ മന്ത്രി അനുമോദിച്ചു

അഞ്ചൽ: സിവിൽ സർവിസ് പരീക്ഷയിൽ 151-ാം റാങ്ക് നേടിയ അഞ്ചൽ തഴമേൽ കലാഭവനിൽ എസ്. സുശ്രീയെ സംസ്ഥാന സർക്കാറിനു വേണ്ടി വനം മന്ത്രി കെ. രാജു വീട്ടിലെത്തി അനുമോദിച്ചു. ബ്ലോക് പഞ്ചായത്തംഗം ഗിരിജാ മുരളി, പഞ്ചായത്തംഗങ്ങളായ ബിന്ദു മുരളി, മിനി സുരേഷ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എൻ. വാസവൻ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. 'ഹൃദയങ്ങളിലേക്കൊരു യാത്ര' കാമ്പയിൻ പൊതുസമ്മേളനം അഞ്ചൽ: ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തിൽ 'കാലം സാക്ഷി മനുഷ്യർ നഷ്ടത്തിലാണ്, ഹൃദയങ്ങളിലേക്കൊരു യാത്ര' കാമ്പയിനി​െൻറ ഭാഗമായി കരുകോണിൽ പൊതു സമ്മേളനം നടന്നു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സെക്രട്ടറി സലീം മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. അഞ്ചൽ ഏരിയ പ്രസിഡൻറ് എ. ജലാലുദ്ദീൻ കുട്ടി അധ്യക്ഷത വഹിച്ചു. കരുകോൺ യൂനിറ്റ് പ്രസിഡൻറ് എം. ജലാലുദീൻ, ഏരിയ സമിതിയംഗങ്ങളായ അസ്ലം സലാഹുദ്ദീൻ, അസ്ഹർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.