ഇരവിപുരം: അയത്തിൽ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഒാഫിസിൽ മോഷണം. പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ 34,000 രൂപ കവർന്നു. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലർച്ച ഓഫിസിെൻറ കതക് തുറന്നു കിടക്കുന്നതുകണ്ട് നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരയിൽ സൂക്ഷിച്ച സാധു സഹായ ഫണ്ടിെൻറ പണവും വെള്ളിയാഴ്ച ജുമുഅക്ക് പള്ളിയിൽനിന്ന് ലഭിച്ച പണവുമാണ് മോഷണം പോയത്. അലമാര താക്കോൽ ഉപയോഗിച്ച് തുറന്നാണ് പണം അപഹരിച്ചത്. വിവരമറിഞ്ഞ് ഇരവിപുരം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മികവുത്സവം ചാത്തന്നൂർ: എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മികവുത്സവം എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡൻറ് മോഹൻദാസ് ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജ്യോതി ലക്ഷ്മി, പഞ്ചായത്തംഗം എ. സുരേഷ്, സ്റ്റാഫ് സെക്രട്ടറി ഭദ്രൻപിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.