മേയ് ദിന റാലി സംഘടിപ്പിക്കും

തിരുവനന്തപുരം: എഫ്.ഐ.ടി.യു (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ 10.30ന് മേയ് ദിന റാലി സംഘടിക്കും. പ്രസ് ക്ലബിന് മുന്നിൽനിന്ന് ആരംഭിക്കുന്ന റാലി രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സമാപിക്കും. ദേശീയ സമിതി അംഗം സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്യും. ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് വെഞ്ഞാറമൂട്: ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ബൈക്കിലെ യാത്രക്കാരനായ കൊട്ടാരക്കര നെടുവത്തൂര്‍ അശ്വതിയില്‍ മിഥുനാണ് (27) പരിക്കേറ്റത്. തിങ്കളാഴ്ച പകല്‍ 11.30ന് എം.സി റോഡില്‍ കിളിമാനൂരിലായിരുന്നു അപകടം. ഇയാളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.