റവന്യൂ ഡിവിഷൻ മാറ്റത്തിൽ പ്രതിഷേധം; എം.എൽ.എയുടെ കോലം കത്തിച്ചു

നെയ്യാറ്റിൻകര: താലൂക്കിനെ നെടുമങ്ങാട് റവന്യൂ ഡിവിഷനിലാക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി കമ്മിറ്റി താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി. നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് മഞ്ചത്തല സുരേഷ് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകരയെ നെടുമങ്ങാട് ഡിവിഷനിൽ ഉൾപ്പെടുത്തിയത് പുനഃപരിശോധിക്കണമെന്നും നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് റവന്യൂ ഡിവിഷൻ രൂപവത്കരിക്കണമെന്നും ഉത്തരവാദിത്തരഹിതമായി സമീപനം പുലർത്തുന്ന എം.എൽ.എ ആൻസലൻ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എയുടെ കോലം കത്തിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് പ്രതിരോധിക്കാൻ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി. തുടർന്ന് പ്രവർത്തകർ കോലംകത്തിച്ചു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് രഞ്ജിത്ത് ചന്ദ്രൻ, മണ്ഡലം സെക്രട്ടറി ഷിബുരാജ്കൃഷ്ണ, ആലംപൊറ്റ ശ്രീകുമാർ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാമേശ്വരം ഹരി, മുൻസിപ്പൽ പ്രസിഡൻറ് രാജേഷ് എന്നിവർ സംസാരിച്ചു. കൗൺസിലർ എൻ. ഉഷകുമാരി ബിനു, ലാലു തുടങ്ങിയവർ പങ്കെടുത്തു. caption..... neyyyattinkara thaluk ravanu divisionil ulpedhuthiyathil prathishedech neyyattinkarayil upavasam1, 2 jpg നെയ്യാറ്റിൻകര താലൂക്ക് റവന്യൂ ഡിവിഷനിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകരയിൽ നടന്ന ഉപവാസം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.