നെയ്യാറ്റിൻകര: നെയ്യാറ്റിൻകര റവന്യൂ ഡിവിഷൻ മാറ്റത്തിനെതിരെ പ്രതിഷേധം ശക്തം. ഭരണപക്ഷ എം.എൽ.എ ആൻസലനും രംഗത്തെത്തി. ഉപവാസത്തിനൊരുങ്ങി വിൻസെൻറ് എം.എൽ.എ. വിവിധ സംഘടനകളുടെ പ്രതിനിധികളുടെ നേതൃത്വത്തിൽ കറുത്ത ബാഡ്ജ് ധരിച്ച് ഉപവാസവും പ്രതിഷേധ സമരവും നടന്നു. മൂന്നു പതിറ്റാണ്ടായിട്ടുള്ള നെയ്യാറ്റിൻകരക്കാരുടെ ആവശ്യമാണ് ഓഫിസ് മാറ്റത്തിലൂടെ ഇല്ലാതായിരിക്കുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു. നെയ്യാറ്റിൻകര താലൂക്കിനെ നെടുമങ്ങാട് റവന്യൂ ഡിവിഷനിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇടതുപക്ഷത്തിനെതിരെ കള്ളപ്രചാരണം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായി ആൻസലൻ എം.എൽ.എ പറഞ്ഞു. 2016-17ൽ ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച പൊതുബജറ്റിൽ നെടുമങ്ങാട് കേന്ദ്രീകരിച്ച് ആർ.ഡി ഓഫിസ് രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം മറച്ചുെവച്ചാണ് ഇടതുപക്ഷത്തിനെതിരെ മുൻ എം.എൽ.എ ശെൽവരാജിെൻറ നേതൃത്വത്തിൽ വ്യാജപ്രചാരണം നടത്തുന്നത്. മാസങ്ങളായി നടന്നുവരുന്ന ഡിവിഷൻ മാറ്റ പ്രക്രിയക്കെതിരെ നിയമസഭയിൽ കോൺഗ്രസ് എം.എൽ.എ വിൻസെൻറ് പ്രതികരിക്കാതെ ഇപ്പോൾ ജനങ്ങളെ കബളിപ്പിക്കുന്ന പ്രചാരണം നടത്തുന്നതായും അദ്ദേഹം ആരോപിച്ചു. നെയ്യാറ്റിൻകര താലൂക്കിനെ നെടുമങ്ങാട് ആർ.ഡി.ഒയിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആൻസലൻ എം.എൽ.എയും പാർട്ടി ജില്ലാ നേതൃത്വവും പരാതി നൽകിയിട്ടുണ്ട്. റവന്യൂ ഡിവിഷൻ മാറ്റുന്നത് താലൂക്കിലെ വിവിധ പ്രദേശത്തെ നാട്ടുകാരെ ഏറെ ദുരിതത്തിലാക്കും. ആർ.ഡി.ഒ ഓഫിസിൽനിന്ന് ലഭിക്കുന്ന പ്രധാന സേവനങ്ങൾക്ക് മുതിർന്ന പൗരന്മാർ ഉൾെപ്പടെയുള്ളവർ കിലോ മീറ്ററുകളോളം പോകേണ്ട ഗതികേടിലാണ്. നെയ്യാറ്റിൻകര താലൂക്കിലെ എല്ലാ പ്രദേശത്തെയും ജനങ്ങളെ ഒരുപോലെ ദുരിതത്തിലാക്കുന്നതാണ് നെടുമങ്ങാട് ആർ.ഡി ഓഫിസിനുകീഴിൽ കൊണ്ടുവരുന്നത്. മേയ് നാലിന് എം. വിൻസെൻറ് എം.എൽ.എ ഉപവാസം നടത്തുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.