ദേശീയപാതയോരത്ത് അപകടസൂചനാ ലൈറ്റുകൾ സ്ഥാപിച്ചു

കുന്നിക്കോട്: ദേശീയപാതയോരത്ത് യുവജനകൂട്ടായ്മയുടെ നേതൃത്വത്തില്‍ അപകടസൂചനാ ലൈറ്റുകൾ സ്ഥാപിച്ചു. കുന്നിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് കൊല്ലം- തിരുമംഗലം ദേശീയപാതയുടെ വശങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. അപകടങ്ങൾ ഏറെ നടന്ന പ്രദേശങ്ങളായ പച്ചിലവളവ്, കോട്ടവട്ടം സാരഥി ജങ്ഷൻ എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. സൂചനാ ലൈറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം കുന്നിക്കോട് എസ്.െഎ ഗോപകുമാർ നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് സുൽഫിക്കർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സജീദ്, കുന്നിക്കോട് ഷാജഹാൻ, ആശാ ബിജു, എ.പി.പി.എം.വി.എച്ച്.എസ്.എസ് മാനേജർ ആർ. പത്മഗിരീഷ്, എം.ജെ. നിജാം, എച്ച്. അനീഷ് ഖാൻ, ഷാഹുൽ കുന്നിക്കോട്, അനിൽ കണ്ണങ്കര, എസ്. സലീം, അംജാദ്, ക്ലബ് സെക്രട്ടറി അർഷാദ് എന്നിവർ സംസാരിച്ചു. ജന്മത്തിലല്ല കർമത്തിലാണ് ഈശ്വരസാന്നിധ്യം -സി.ബി. വിജയകുമാർ പത്തനാപുരം: ജന്മത്തിലല്ല കർമത്തിലാണ് ഈശ്വരസാന്നിധ്യമെന്ന് സാഹിത്യകാരൻ സി.ബി. വിജയകുമാർ. ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 'കാലം സാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ്, ഹൃദയങ്ങളിലേക്കൊരു യാത്ര' കാമ്പയിനി​െൻറ ഭാഗമായി പത്തനാപുരം അൽ അമീൻ സ്കൂളിൽ സംഘടിപ്പിച്ച സ്നേഹസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ആയ മാതാപിതാക്കളുടെ മക്കളായി ജനിച്ചതിനാൽ നാം ആ പേരുകളിൽ അറിയപ്പെടുന്നു. എന്നാൽ, കരുണാമയനായ ഈശ്വര​െൻറ പ്രീതി കരസ്ഥമാക്കാൻ യഥാർഥ വേദപ്പൊരുളറിഞ്ഞുള്ള കർമസാക്ഷ്യത്തിലൂടെ മാത്രമേ സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് പി.എച്ച്. ഷാഹുൽ ഹമീദ് അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് വിഷയാവതരണം നടത്തി. ഗാസിഭവൻ മാനേജിങ് ഡയറക്ടർ അരുൺ, പൗലോച്ചൻ, പ്രദീപ് ഗുരുകുലം, മുത്വലിഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാജി. എസ്. സ്വാഗതവും ജമീൽ മുഹമ്മദ് പ്രാർഥനാ ഗാനാലാപനവും നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.