പൂയപ്പള്ളി ജങ്ഷനിൽ ഗതാഗതകുരുക്ക് രൂക്ഷം

വെളിയം: പൂയപ്പള്ളി ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ഓയൂർ-, കൊട്ടാരക്കര, കൊല്ലം-, ആയൂർ റോഡുകൾ സന്ധിക്കുന്ന പ്രധാന ജങ്ഷനാണിത്. ജങ്ഷനിൽ സിഗ്നൽ ലൈറ്റ് ഉണ്ടെങ്കിലും മിക്ക വാഹനങ്ങളും ഇത് പാലിക്കാറില്ല. ഇതിനാൽ ഇവിടെ അപകടങ്ങൾ പെരുകുകയാണ്. ജങ്ഷനിൽനിന്ന് 50 മീറ്റർ അകലെയാണ് പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ. എന്നാൽ, ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പൊലീസ് നടപടി സ്വീകരിക്കുന്നില്ല. സ്കൂൾ തുറന്നാൽ ഗതാഗതക്കുരുക്ക് വർധിക്കുകയും കാൽനടയാത്രപോലും ദുഷ്ക്കരമാവുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.