റേഷൻകടകളിലെ സെയിൽസ്​മാന്​ മാസവേതനം അനുവദിക്കണമെന്ന്​

തിരുവനന്തപുരം: റേഷൻകടകളിലെ സെയിൽസ്മാനും മാസ വേതനം അനുവദിക്കണമെന്ന് റേഷൻ ഡീലേഴ്സ് ലൈസൻസി ആൻഡ് സെയിൽസ്മാൻ സ്വതന്ത്ര സംഘടന പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ഏകദേശം പതിനേഴായിരത്തോളം സെയിൽസ്മാൻമാർ ജോലിചെയ്യുന്നുണ്ട്. റേഷൻ ഡിപ്പോവഴി ഭക്ഷ്യസാധനങ്ങൾ ജനങ്ങളിൽ എത്തിക്കുമ്പോൾ സർക്കാർ പ്രഖ്യാപിച്ച കമീഷൻ തുകയായ 16,000 രൂപ ലൈസൻസികൾക്ക് മാത്രമാണ് ലഭിക്കുന്നത്. സെയിൽസ്മാ​െൻറ ശമ്പളം, കടവാടക, വൈദ്യുതി ചാർജ് എന്നിവയെക്കുറിച്ച് സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ല. റേഷൻ ഡിപ്പോകളിലെ തൊഴിലാളികളായ സെയിൽസ്മാന് സർക്കാർ മാസവേതനം പ്രഖ്യാപിക്കണമെന്നും കടവാടകയും കറൻറ് ചാർജും സർക്കാർ നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. റേഷൻ വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച വേതന പാക്കേജ് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണെന്നും ഭാരവാഹികൾ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ എ. ഷാജഹാൻ, ജി. ഗോപകുമാർ, ഡി. സുശീലൻ, സി. രവീന്ദ്രൻ, എം. റഷീദ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.