ട്രാഫിക്​ പൊലീസുകാർക്ക്​ സൺഗ്ലാസുകൾ

തിരുവനന്തപുരം: നേത്ര ചികിത്സാരംഗത്തെ പ്രമുഖരായ ഡോ. അഗർവാൾസ് ഐ ആശുപത്രി ട്രാഫിക് പൊലീസുകാർക്കായി സൺഗ്ലാസുകൾ വിതരണം ചെയ്യുന്നു. ചൊവ്വാഴ്ച രാവിലെ വെള്ളയമ്പലത്തെ ആശുപത്രിയിൽ നടക്കുന്ന ചടങ്ങ് കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജോൺ മാത്യു പെരുമാൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ട്രാഫിക് ജോലി ചെയ്യുന്ന 400 പൊലീസുകാർക്കാണ് സൺഗ്ലാസുകൾ നൽകുന്നത്. ചടങ്ങിനോടനുബന്ധിച്ച് ട്രാഫിക് പൊലീസുകാർക്ക് സൗജന്യ നേത്ര പരിശോധനയും നടത്തും. സിറ്റി പൊലീസ് കമീഷണർ പി. പ്രകാശും പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.