ഫാഷിസത്തിനും വർഗീയതക്കുമെതിരെ മത-രാഷ്​ട്രീയ കൂട്ടായ്മ ശക്തിപ്പെടുത്തണം -^ജമാഅത്ത് ഫെഡറേഷൻ

ഫാഷിസത്തിനും വർഗീയതക്കുമെതിരെ മത-രാഷ്ട്രീയ കൂട്ടായ്മ ശക്തിപ്പെടുത്തണം --ജമാഅത്ത് ഫെഡറേഷൻ കൊല്ലം: ഫാഷിസ്റ്റ് വർഗീയമുന്നേറ്റങ്ങളെ തകർക്കാൻ രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും വിവിധ മതസംഘടനകളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന നിർവാഹക സമിതിയോഗം ആവശ്യപ്പെട്ടു. മതേതര ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ അട്ടിമറിച്ച് വർഗീയതയും വിഭാഗീയതയും വളർത്തുന്ന ഫാഷിസ്റ്റ് ശക്തികളുടെ കെണിയിൽ അകപ്പെടാതിരിക്കാൻ മുസ്ലിം പ്രസ്ഥാനങ്ങൾ കരുതിയിരിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. മതനിരപേക്ഷത അക്ഷരാർഥത്തിൽ നിലനിർത്താൻ സഹായകമായ ബോധവത്കരണ ക്ലാസുകളും സെമിനാറുകളും മഹല്ല് അടിസ്ഥാനത്തിൽ റമദാനിൽ സംഘടിപ്പിക്കുവാനും ഖുർആനി​െൻറ അനുശാസനങ്ങളും പ്രവാചക ജീവിതചര്യകളും നിലനിർത്താൻ പരിശ്രമിക്കാനും യോഗം മഹല്ല് ജമാഅത്തുകളോട് നിർദേശിച്ചു. ഇതരപ്രസ്ഥാനങ്ങളുമായി ഒന്നിച്ച് മുന്നേറാൻ കർമപദ്ധതികൾ ആവിഷ്കരിക്കുന്നതിന് മേയ് എട്ടിന് കൊല്ലത്ത് വിപുലമായ സമ്മേളനം സംഘടിപ്പിക്കും. സമ്മേളനത്തിൽ ഈ വർഷത്തെ സിവിൽ സർവിസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ പ്രതിഭകളെ ആദരിക്കും. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്്ദുൽ അസീസ് മൗലവി അധ്യക്ഷതവഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, എം.എ. സമദ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, കരമന മാഹീൻ, കെ.എച്ച്. മുഹമ്മദ് മൗലവി, കണ്ണനല്ലൂർ നിസാം, അടൂർ റഷീദലി, പനച്ചമൂട് ലിയാഖത്തലി, എച്ച്.എ. വഹാബ്, ഇടമൺ സലീം, തലവരമ്പ് സലീം, പനവൂർ എം. അബ്ദുസ്സലാം, പോരുവഴി ജലീൽ, മേക്കോൺ അബ്ദുൽ അസീസ്, നാസിമുദ്ദീൻ മന്നാനി, കോട്ടൂർ നൗഷാദ്, ഡോ. അബ്ദുൽ മജീദ് ലബ്ബ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.