ട്രാഫിക്​ പൊലീസുകാർക്ക്​ സൺഗ്ലാസുകൾ നൽകുന്നു

തിരുവനന്തപുരം: നേത്ര ചികിത്സാരംഗത്തെ പ്രമുഖരായ ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ ട്രാഫിക് പൊലീസുകാർക്കായി സൺഗ്ലാസുകൾ വിതരണം ചെയ്യുന്നു. ചൊവ്വാഴ്ച രാവിലെ വെള്ളയമ്പലത്തെ ആശുപത്രിയിൽ നടക്കുന്ന ചടങ്ങ് കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജോൺ മാത്യു പെരുമാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ട്രാഫിക് ജോലി ചെയ്യുന്ന 400 പൊലീസുകാർക്കാണ് സൺഗ്ലാസുകൾ നൽകുക. ചടങ്ങിനോടനുബന്ധിച്ച് ട്രാഫിക് പൊലീസുകാർക്ക് സൗജന്യ നേത്രപരിശോധനയും നടത്തും. സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് പങ്കെടുക്കും. ലിഗയുടെ മരണം: ബി.ജെ.പി നാളെ പൊലീസ് കമീഷണർ ഒാഫിസ് മാർച്ച് നടത്തും തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണത്തിൽ സത്യസന്ധമായ അന്വേഷണം നടത്തുക, അവരുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ബുധനാഴ്ച സിറ്റി പൊലീസ് കമീഷണർ ഒാഫിസിേലക്ക് മാർച്ച് നടത്തുമെന്ന് ജില്ല പ്രസിഡൻറ് എസ്. സുരേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലിഗയുടെ കുടുംബത്തെ സഹായിച്ച അശ്വതി ജ്വാലക്കെതിരെ കള്ളക്കേസ് എടുക്കാനുള്ള ശ്രമത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഹനവും പൊലീസ് സുരക്ഷയും നൽകി ലിഗയുടെ കുടുംബാംഗങ്ങളെ സർക്കാർ സ്നേഹ തടങ്കലിലാക്കിയിരിക്കുകയാണ്. അശ്വതി ജ്വാലയെ സർക്കാർ ഭീഷണി തടങ്കലിലും പ്രതികൾ എന്ന് പറഞ്ഞു കസ്റ്റഡിയിലെടുത്തവരെ സംശയ തടങ്കലിലുമാക്കിയിരിക്കുകയാണ്. കൊലപാതകമെന്ന് ഏറക്കുറെ വ്യക്തമായ കേസ് ആളെ കാണാതായ കേസെന്ന് പറഞ്ഞ് എഴുതിത്തള്ളാനിരുന്ന സർക്കാറി​െൻറയും പൊലീസി​െൻറയും ആദ്യനീക്കം ദുരൂഹമാണെന്നും സുരേഷ് പറഞ്ഞു. മഹിള മോർച്ച ജില്ലാ പ്രസിഡൻറ് ബിന്ദു വലിയശാലയും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.