ദലിത്​ സംരക്ഷണ നിയമങ്ങളിൽ മോദി വെള്ളം ചേർക്കുന്നു ^സ്വാമി അഗ്​നിവേശ്​

ദലിത് സംരക്ഷണ നിയമങ്ങളിൽ മോദി വെള്ളം ചേർക്കുന്നു -സ്വാമി അഗ്നിവേശ് തിരുവനന്തപുരം: ദലിതർക്കുവേണ്ടിയുള്ള സംരക്ഷണ നിയമങ്ങളിൽ മോദി സർക്കാർ വെള്ളം ചേർക്കുകയാണെന്ന് സ്വാമി അഗ്നിവേശ്. വില്ലുവണ്ടി യാത്രയുടെ 125ാം വാർഷികത്തി​െൻറ ഭാഗമായി സി.പി.എം ജില്ല കമ്മിറ്റി ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച 'നവോത്ഥാന സന്ദേശവും സമകാലീനവും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമീഷനെയും പാർലമ​െൻറിനെയും സുപ്രീംകോടതിയെയും നോക്കുകുത്തിയാക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടുവരുന്നത്. ഇത് സുപ്രീംകോടതി ജഡ്ജിമാർ പുറത്തുപറയുന്ന അവസ്ഥ രാജ്യംകണ്ടതാണ്. കോർപറേറ്റുകൾക്ക് മുന്നിൽ രാജ്യത്തെ അടിയറവെക്കുന്ന മോദി, നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം വെള്ളപ്പണമാക്കുകയായിരുെന്നന്നും അദ്ദേഹം പറഞ്ഞു. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, പുന്നല ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.