തലസ്​ഥാനത്തി​െൻറ സ്വന്തം ഡബിള്‍ ഡക്കര്‍ കേരളം ചുറ്റാനിറങ്ങുന്നു

തിരുവനന്തപുരം: തലസ്ഥാനത്തി​െൻറ സ്വന്തം ഡബിള്‍ ഡക്കര്‍ ബസ് ഇനി രണ്ടാഴ്ച നാടുചുറ്റും. കേരളം ഇന്നുവരെ കാണാത്ത സഞ്ചരിക്കുന്ന കലാപ്രദര്‍ശനശാലയായി രൂപംമാറിയാണ് ബസ് യാത്ര പുറപ്പെടുന്നത്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന നാഷനല്‍ യൂത്ത് കോണ്‍കോഡിനോടനുബന്ധിച്ച ആര്‍ട്ട് ഡീടൂറി​െൻറ ഭാഗമായാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഡബിള്‍ ഡക്കര്‍ ബസ് സഞ്ചരിക്കുക. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാൻ ബസ് നിർത്തിയിടും. ഒപ്പം കലാപരിപാടികളുടെ അവതരണവും നടക്കും. തുടര്‍ന്ന്, ഓരോ ജില്ലയിലും നിശ്ചിത കേന്ദ്രങ്ങളില്‍ വാഹനം നിർത്തും. പ്രവേശനം സൗജന്യമാണ്. ഇതോടനുബന്ധിച്ച് അഭിപ്രായ സർവേ, ലൈവ് പെര്‍ഫോമന്‍സുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. 14ന് കാഞ്ഞങ്ങാട്ടാണ് ആര്‍ട്ട് ഡീടൂര്‍ സമാപിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.