കേരളത്തിൽ തീക്കനലി​െൻറ ചൂടും തെളിച്ചവുമുള്ള കവിതകൾ ഉണ്ടാകേണ്ട കാലം ^മുഖ്യമന്ത്രി

കേരളത്തിൽ തീക്കനലി​െൻറ ചൂടും തെളിച്ചവുമുള്ള കവിതകൾ ഉണ്ടാകേണ്ട കാലം -മുഖ്യമന്ത്രി ആറ്റിങ്ങൽ: പൊതുവില്‍ ഇന്ത്യയാകെയും കേരളത്തില്‍ പ്രത്യേകിച്ചും തീക്കനലി​െൻറ ചൂടും തെളിച്ചവുമുള്ള കവിതകള്‍ ഉണ്ടാകേണ്ട കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലിയന്‍ കവി റൗള്‍ സുറിറ്റക്ക് ആശാന്‍ വിശ്വകവിത പുരസ്‌കാരം കായിക്കരയില്‍വെച്ച് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിതയെ കലാപത്തി​െൻറ കൊടുങ്കാറ്റാക്കാൻ സുറിറ്റയെ പ്രേരിപ്പിച്ച ചിലിയുടെ കിരാതാനുഭവങ്ങള്‍ ലോകത്തി​െൻറ പല ഭാഗത്തും ഇന്നും നടമാടുന്നു. വംശീയവിദ്വേഷത്തി​െൻറ കാട്ടുതീയില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം എരിഞ്ഞടങ്ങുന്നു. സിറിയയില്‍ ഉള്‍പ്പെടെ എത്രയോ രാജ്യങ്ങളില്‍ മതവിദ്വേഷം തീപടര്‍ത്തുന്നു. ഇത് കാണുമ്പോള്‍ പൂവിനെയും നിലാവിനെയും കുളിരരുവിയെയും കുറിച്ചല്ല, നിലവിളിയെയും ചോരയെയും പടരുന്ന തീക്കാറ്റിനെയും കുറിച്ചാണ് കവികള്‍ എഴുതേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ കവിതകള്‍ ജനഹൃദയങ്ങളെ വീര്യവത്താക്കി വംശീയതയുടെയും വര്‍ഗീയതയുടെയും കടവേരറുക്കാനാകണം. സ്വതന്ത്രചിന്തയെയും സ്വതന്ത്രചിന്തകരെയും വേട്ടയാടുന്ന വര്‍ഗീയ ഫാഷിസ്റ്റ്വത്കരണത്തി​െൻറ അക്രമാസക്ത കാലത്ത് മനുഷ്യസ്‌നേഹത്തി​െൻറയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തി​െൻറയും കരുത്ത് പകര്‍ന്ന ആശാനും സുറിറ്റയുമൊക്കെ ഒരുപോലെ പ്രചോദനങ്ങളാകണം. കവിത സമൂഹത്തിന് വേണ്ടിയായിപ്പോയാല്‍ എന്തോ അപകടമുണ്ടാകുമെന്ന് കരുതിയ ആളല്ല കുമാരനാശാന്‍. അദ്ദേഹത്തി​െൻറ പ്രതിബദ്ധത പരസ്യമാക്കാന്‍ മടിയുമുണ്ടായിരുന്നില്ല. ആശാനില്ലാത്ത ഭയം തങ്ങള്‍ക്കുണ്ടാകേണ്ടതുണ്ടോ എന്ന് പുതിയ തലമുറയിലെ കവികള്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികരിക്കാത്ത പൊള്ളയായ ജന്മമാകരുത് കവിയുടേെതന്ന് എഴുതുകയും ആ വാക്കുകള്‍ ജീവിതത്തിലും സാഹിത്യത്തിലും ഒരുപോലെ പ്രായോഗികമാക്കുകയും ചെയ്തുവെന്നതാണ് സുറിറ്റയുടെ പ്രത്യേകത. രണ്ടുകാലത്ത് ലോകത്തി​െൻറ രണ്ടു ഭാഗങ്ങളിലായി ജീവിച്ച കുമാരനാശാനെയും സുറിറ്റയെയും ഇണക്കിച്ചേര്‍ക്കുന്നത് മനുഷ്യസ്‌നേഹമെന്ന മഹത്തായ മൂല്യമാണ്. അതുകൊണ്ടുതന്നെ ആശാന്‍ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കുന്നതിൽ ഔചിത്യഭംഗിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷതവഹിച്ചു. സുറിറ്റ മറുപടി പ്രഭാഷണം നടത്തി. പോളിന സുറിറ്റ, ഡോ. എ. സമ്പത്ത് എം.പി, വി. ജോയി എം.എല്‍.എ, മുന്‍മന്ത്രി എം.എ. ബേബി, ആനത്തലവട്ടം ആനന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ശൈലജാബീഗം, ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡൻറ് അഡ്വ. ചെറുന്നിയൂര്‍ ജയപ്രകാശ്, വി. ലൈജു തുടങ്ങിയവര്‍ പെങ്കടുത്തു. അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ആശാന്‍ വിശ്വപുരസ്‌കാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.