ലിഗയുടെ മരണം; ബി.ജെ.പി നാളെ പൊലീസ്​ കമീഷണർ ഒാഫിസ്​ മാർച്ച്​ നടത്തും

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണത്തിൽ സത്യസന്ധമായ അന്വേഷണം നടത്തുക, അവരുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ബുധനാഴ്ച സിറ്റി പൊലീസ് കമീഷണർ ഒാഫിസിേലക്ക് മാർച്ച് നടത്തുമെന്ന് ജില്ല പ്രസിഡൻറ് എസ്. സുരേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലിഗയുടെ കുടുംബത്തെ സഹായിച്ച അശ്വതി ജ്വാലക്കെതിരെ കള്ളക്കേസ് എടുക്കാനുള്ള ശ്രമത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഹനവും പൊലീസ് സുരക്ഷയും നൽകി ലിഗയുടെ കുടുംബാംഗങ്ങളെ സർക്കാർ സ്നേഹത്തടങ്കലിലാക്കിയിരിക്കുകയാണ്. അശ്വതി ജ്വാലയെ സർക്കാർ ഭീഷണിത്തടങ്കലിലും പ്രതികൾ എന്നുപറഞ്ഞ് കസ്റ്റഡിയിലെടുത്തവരെ സംശയത്തടങ്കലിലുമാക്കിയിരിക്കുകയാണ്. കൊലപാതകമെന്ന് ഏറെക്കുറെ വ്യക്തമായ കേസ് ആളെ കാണാതായ കേസെന്ന് പറഞ്ഞ് എഴുതിത്തള്ളാനിരുന്ന സർക്കാറി​െൻറയും പൊലീസി​െൻറയും ആദ്യനീക്കം ദുരൂഹമാണെന്നും സുരേഷ് പറഞ്ഞു. മഹിള മോർച്ച ജില്ല പ്രസിഡൻറ് ബിന്ദു വലിയശാലയും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.