കൺസ്യൂമർഫെഡ് ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണം ^കെ. മുരളീധരൻ

കൺസ്യൂമർഫെഡ് ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണം -കെ. മുരളീധരൻ തിരുവനന്തപുരം: കൺസ്യൂമർഫെഡ് ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കാൻ ശമ്പള കമീഷനെ സർക്കാർ നിയമിച്ചെങ്കിലും റിപ്പോർട്ട് സമർപ്പിക്കാതെ ജീവനക്കാരെ േദ്രാഹിക്കുകയാണെന്ന് കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. മുരളീധരൻ എം.എൽ.എ അഭിപ്രായപ്പെട്ടു. കൺസ്യൂമർഫെഡിലെ ജീവനക്കാർക്ക് മിനിമം വേജസ് പോലും ലഭിക്കുന്നില്ല. എല്ലാ ആനുകൂല്യങ്ങളും വെട്ടിക്കുറച്ച് ജീവനക്കാരെ േദ്രാഹിക്കുന്ന നടപടി ശരിയല്ല. ഫെഡറേഷനിലെ ജീവനക്കാർ വളരെ തുച്ഛമായ വേദനത്തിലാണ് ജോലി നോക്കുന്നത്. കൂടാതെ, ജീവനക്കാർക്ക് ഒരു സ്റ്റാഫ് പാറ്റേൺ, ഫീഡർ കാറ്റഗറി റൂൾ പോലും ഇല്ലാത്ത സ്ഥിതിവിശേഷമാണ്. ഇതെല്ലാം പരിഹരിക്കാൻ വേണ്ടിയാണ് സർക്കാർ ശമ്പള കമീഷനെ നിയമിച്ചത്. എന്നാൽ, ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടില്ല. കൺസ്യൂമർഫെഡ് ജീവനക്കാരുടെ ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി അസോസിയേഷൻ മുന്നോട്ടുപോകുമെന്ന് കെ. മുരളീധരൻ എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.