പൊതുവിദ്യാഭ്യാസ യജ്ഞത്തി​െൻറ ഭാഗമായി നെടുമങ്ങാട്

നെടുമങ്ങാട്: ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് സ്കൂളാക്കി മാറ്റുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നെടുമങ്ങാട്ട് ഉന്നത നിലവാരം പുലർത്തുന്നതും ഏറ്റവും കൂടുതൽ വിദ്യാർഥിനികൾ പഠിക്കുന്നതുമായ സ്കൂളാണിത്. സ്കൂളി​െൻറ അക്കാദമിക് നിലവാരവും പശ്ചാത്തല സൗകര്യങ്ങളും വരും വർഷങ്ങളിൽ ഉയർത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്മാർട്ട് ക്ലാസ് റൂമുകൾ, മൾട്ടി മീഡിയ തിയറ്റർ സമുച്ചയം, കോൺഫറൻസ് ഹാൾ, അത്യാധുനിക ലൈബ്രറി, റീഡിങ് റൂം, ലാബുകൾ, ടാലൻറ് ലാബുകൾ, ലാംഗ്വേജ് ലാബുകൾ, മത്സര ഗ്രൗണ്ടുകൾ തുടങ്ങിയ ഭൗതിക സൗകര്യങ്ങൾ സ്കൂളിൽ നിർമിക്കും. ഇതിനോടൊപ്പം സ്കൂൾ കാമ്പസിനെ ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റുകയും കുട്ടികളുടെ സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതിനും കൗൺസലിങ് സൗകര്യം ലഭ്യമാക്കുന്നതിനും പിന്നാക്കം നിൽക്കുന്ന വിദ്യാർഥിനികൾക്ക് പ്രത്യേകപരിഗണന നൽകുന്നതിനും പ്രത്യേക സംവിധാനങ്ങൾ നടപ്പാക്കും. ഇതിനായി പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടി 12 കോടി രൂപയുടെ മൂന്നു ഘട്ടങ്ങളായുള്ള നിർമാണ പ്രവർത്തനങ്ങൾക്കാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതികളായ കൈറ്റും വാപ്‌കോസും രൂപരേഖ തയാറാക്കിയിട്ടുള്ളത്. കിഫ്ബിയിൽനിന്ന് അഞ്ചു കോടി സർക്കാർ വിഹിതമായി അനുവദിച്ചിട്ടുണ്ട്. ബാക്കി തുക വിവിധ മേഖലകളിൽനിന്ന് സമാഹരിക്കാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.