കിളിമാനൂർ പഴയകുന്നുമ്മേൽ കുടിവെള്ള കണക്​ഷനുകൾ അടിയന്തരമായി നൽകും ^എം.എൽ.എ

കിളിമാനൂർ പഴയകുന്നുമ്മേൽ കുടിവെള്ള കണക്ഷനുകൾ അടിയന്തരമായി നൽകും -എം.എൽ.എ കിളിമാനൂർ: കിളിമാനൂർ സമഗ്രകുടിവെള്ള പദ്ധതിയിൽനിന്ന് ഗുണഭോക്താക്കൾ വാട്ടർ കണക്ഷൻ നൽകുന്നതിന് അദാലത്ത് മുഖേനയും അല്ലാതെയും നൽകിയ അപേക്ഷകളുടെ അടിസ്ഥാനത്തിൽ അടിയന്തരമായി കണക്ഷനുകൾ നൽകുമെന്ന് ബി. സത്യൻ എം.എൽ.എ അറിയിച്ചു. ഇതുസംബന്ധിച്ച് എം.എൽ.എയുടെ അധ്യക്ഷതയിൽ വാട്ടർ അതോറിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ പ്രോജക്ട് എക്സിക്യൂട്ടിവ് എൻജിനീയർ ബി. അനിൽകുമാർ, ആറ്റിങ്ങൽ വാട്ടൽ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ സുനിൽ. എസ്, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ എം. സതീശ് ശർമ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ലൈൻ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലെ അപേക്ഷകൾ അടിയന്തരമായി പരിശോധിച്ച് കണക്ഷൻ നൽകും. ബുധനാഴ്ച രണ്ടുമണിക്ക് അസി. എക്സിക്യൂട്ടിവ് എൻജിനീയർ ശശികുമാറും ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗം പഴകുന്നമ്മൽ പഞ്ചായത്തിൽ നടക്കും. വെള്ളിയാഴ്ച രണ്ടിന് കിളിമാനൂർ പഞ്ചായത്തിലും കണക്‌ഷൻ നൽകുന്നതിന് പ്രത്യേകം യോഗം വിളിച്ചിട്ടുണ്ട്. പ്രോജക്ട് ആറ്റിങ്ങൽ വാട്ടർ അതോറിറ്റിക്ക് കൈമാറിയിട്ടുള്ളതിനാൽ പൈപ്പ് പൊട്ടൽ ഉൾപ്പെടെ അറ്റകുറ്റപ്പണികൾ ആറ്റിങ്ങൽനിന്ന് കരാറുകാരെ ഉപയോഗിച്ച് ചെയ്യും. കരവാരം, നഗരൂർ, പുളിമാത്ത് പ്രദേശത്തെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 84 കോടിയുടെ പദ്ധതിക്ക് കിഫ്‌ബിയിൽനിന്ന് അനുമതി ലഭിക്കുമെന്നും ബി. സത്യൻ എം.എൽ.എ അറിയിച്ചു. ഇതിനായി കരവാരം പഞ്ചായത്തിൽ വണ്ടിത്തടത്തിലെ 15 സ​െൻറ് സ്ഥലം ഉടൻ വാട്ടർ അതോറിറ്റിക്ക് കൈമാറും. പ്രോജക്ടിനാവശ്യമായ സ്ഥലം കുറ്റിമൂട്, ആറാന്താനം, കടലുകാണി, പാറമുക്ക്, നെല്ലിക്കുന്ന് എന്നിവിടങ്ങളിൽനിന്ന് ഏറ്റെടുത്തു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കോളനികളിലേക്ക് എസ്.സി.പി ഫണ്ടിൽനിന്ന് ലൈൻ എക്സ്റ്റൻഷൻ നൽകി കുടിവെള്ളം ലഭ്യമാക്കും. ഗുണഭോക്താക്കളിൽനിന്നുള്ള പരാതികളുടെയും മാധ്യമവാർത്തകളുടെയും അടിസ്ഥാനത്തിലാണ് പ്രശ്‌നപരിഹാരത്തിന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. റോഡ് നിർമാണം നടക്കുന്ന പൊലീസ് സ്റ്റേഷൻ തൊളിക്കുഴി, പുതിയകാവ് - തകരപ്പറമ്പ് റോഡുകളിൽ പൈപ്പ് മാറ്റിയിടൽ ഉടൻ പൂർത്തിയാക്കും. പുതിയ പ്രോജക്ടിൽനിന്ന് കിളിമാനൂർ പഞ്ചായത്തിൽ ആയിരത്തിലധികം കണക്ഷൻ നൽകി. പഴയകുന്നുമ്മൽ പഞ്ചായത്തിൽ അദാലത്തിൽ സ്വീകരിച്ച അഞ്ഞൂറിലധികം അപേക്ഷകളിൽ ഉടൻ കണക്ഷൻ നൽകാനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.