നന്ദിയോട് പാലുവള്ളി കൈരളി ഗ്രന്ഥശാലക്ക് നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെ‍യ്തു

പാലോട്: ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നന്ദിയോട് പാലുവള്ളി കൈരളി ഗ്രന്ഥശാലക്ക് നിർമിച്ച പുതിയ കെട്ടിടം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷതവഹിച്ചു. ചൂടൽ മോഹനൻ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാലാ ഹാൾ ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ പ്രതിഭകളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മുൻ അംഗം സോഫി തോമസ് ഗ്രന്ഥശാലാ ഓഫിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സിഗ്നി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പേരയം ശശി, സെക്രട്ടറി കാഞ്ഞിരംപാറ മോഹനൻ, ബാജിലാൽ, ചന്ദ്രദാസ്, ജി.എസ്. ഷാബി, ടി എൽ. ബൈജു, നെയ്യപ്പള്ളി അപ്പുക്കുട്ടൻ, ജസൻ താപസ്, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. പരേതനായ നന്ദിയോട് പഞ്ചായത്ത് പ്രസിഡൻറ് വി.വി. അജിത്കുമാറി​െൻറ പുസ്തക ശേഖരം കൈരളി ഗ്രന്ഥശാലക്ക് കൈമാറി. സഹോദരങ്ങളായ ഗിരീഷും അനിതയും അനിതയുടെ മകളും ചേർന്ന് നൽകിയ പുസ്തകങ്ങൾ ഗ്രന്ഥശാലക്ക് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങി. ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സെമിനാർ സപ്തപുരം അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സാഹിത്യസമ്മേളനം ഡോ. ചായം ധർമരാജൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എം. ദിവാകരൻ നായർ അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ ചൂടൽ മോഹനൻ സ്വാഗതം പറഞ്ഞു. കുറുഞ്ചിലക്കോട് ബാലചന്ദ്രൻ, വിജു കൊന്നമൂട്, നന്ദിയോട് ശാന്തി രാജൻ, ബിമൽ പേരയം, കബീർ പാലോട്, സപ്തപുരം അപ്പുക്കുട്ടൻ, എം. ദിവാകരൻ നായർ എന്നിവർ കവിത അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.