'ബാബരി മസ്​ജിദ്​: സ്വത്തുതർക്കമാക്കി ലഘൂകരിക്കാനുള്ള നീക്കം ആപത്​കരം'

തിരുവനന്തപുരം: ബാബരി മസ്ജിദ് വിഷയം രണ്ട് കക്ഷികൾ തമ്മിലുള്ള സ്വത്തുതർക്ക പ്രശ്നമാക്കി ലഘൂകരിക്കാനുള്ള തൽപരകക്ഷികളുടെ നീക്കം ആപത്കരമാണെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ചിറയിൻകീഴ് താലൂക്ക് ജനറൽ ബോഡിയോഗം അഭിപ്രായപ്പെട്ടു. പുതിയ ഭാരവാഹികൾ: കെ.എച്ച്. മുഹമ്മദ് മൗലവി (പ്രസി.), അബ്ദുൽ ഹക്കീം ഫൈസി നഗരൂർ, അബ്ദുൽ സലാം മൗലവി ഖാസിമി (വൈസ് പ്രസി.), മുഹമ്മദ് ഷാ മന്നാനി (ജന. സെക്ര.), നിളാമുദ്ദീൻ ബാഖവി ഇടയ്ക്കോട്, ജലാലുദ്ദീൻ മൗലവി വാളക്കാട് (സെക്ര.), കുന്നിക്കോട് അബ്ദുൽ റഹീം ബാഖവി (ട്രഷ.), ഇർഷാദ് ബാഖവി കടുവയിൽ, അബ്ദുൽ സലാം കാശിഫി മുരുക്കുംപുഴ, നൗഷാദ് മന്നാനി വാളക്കാട്, ഹുസൈൻ ബാഖവി താമരശ്ശേരി, ഷാഫി മന്നാനി പനയമുട്ടം, നജീം അമാനി വഞ്ചിയൂർ, സക്കീർ ഹുസൈൻ മന്നാനി ആനച്ചൽ, നസീർ മൗലവി മണ്ണൂർഭാഗം, റിയാസുൽ ഹാദി വക്കം പടിഞ്ഞാറ്, ഷാജഹാൻ മന്നാനി മണ്ണൂർഭാഗം (അംഗങ്ങൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.