തിരുനാൾ ഉത്സവം തുടങ്ങി

കാട്ടാക്കട: പൊന്നെടുത്തകുഴി സ​െൻറ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയത്തിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ . മേയ് ആറിന് ആഘോഷമായ ദിവ്യബലിയോടെ സമാപിക്കും. രണ്ടു വരെ ദിവസവും വൈകീട്ട് 5.30-ന് സന്ധ്യാ പ്രാർഥന, വിശുദ്ധ കുർബാന, കുടുംബ നവീകരണധ്യാനം എന്നിവ നടക്കും. മൂന്നിന് വൈകീട്ട് ആഘോഷമായ വിശുദ്ധ കുർബാന, പാറശ്ശാല രൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത തോമസ് മാർ യൗസേബിയോസ് പിതാവിന് സ്വീകരണം. നാലിന് ഭക്ത സംഘടനകളുടെ വാർഷികം, അഞ്ചിന് വൈകീട്ട് തിരുനാൾ റാസ. ആറിന് ആഘോഷമായ സമൂഹബലി. ആരോഗ്യ സംരക്ഷണ കൂട്ടായ്മയും മെഡിക്കൽ ക്യാമ്പും കാട്ടാക്കട: വെള്ളനാട് 'ദിശ'യുടെ 'പ്രമേഹം എങ്ങനെ പ്രതിരോധിക്കാം' എന്ന ആരോഗ്യ സംരക്ഷണ കൂട്ടായ്മയും മെഡിക്കൽ ക്യാമ്പും ചൊവ്വാഴ്ച നടക്കും. മിൽക് സൊസൈറ്റി ഹാളിൽ രാവിലെ ഒമ്പതിന് മെഡിക്കൽ കോളജിലെ എേൻറാക്രൈനോളജി വിഭാഗം മേധാവി ഡോ. പി.കെ. ജബ്ബാർ ഉദ്‌ഘാടനം ചെയ്യും. സൗജന്യ മെഡിക്കൽ ക്യാമ്പ് 8.30 മുതൽ 12 വരെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.