ശാന്തിഗിരിയിൽ നവഒലി ജ്യോതിർദിനാഘോഷം ഇന്നാരംഭിക്കും

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിൽ നവഒലി ജ്യോതിർദിനാഘോഷങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. ബഹ്ൈറൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ മുഖ്യാതിഥിയായിരിക്കും. ഉച്ചക്ക് ഒന്നിന് ആശ്രമം റിസർച് സോൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷതവഹിക്കും. കരുണാകര ഗുരുവി​െൻറ 19ാം നവഒലി വാർഷികമാണ് മേയ് ഒന്നു മുതൽ ആറു വരെ നടക്കുന്നത്. അഞ്ച്, ആറ് തീയതികളിൽ നടക്കുന്ന പൊതുസമ്മേളനങ്ങളിൽ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ തുടങ്ങി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-കലാരംഗത്തെ പ്രശസ്ത വ്യക്തികൾ പങ്കെടുക്കും. 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ ആരംഭിച്ച നവഒലി ജ്യോതിർദിനം ആഘോഷപരിപാടികൾക്ക് ഏഴിന് വൈകീട്ട് നാലിന് നടക്കുന്ന ദിവ്യപൂജാസമർപ്പണത്തോടെ സമാപനമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.