തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ചീഫ് ഒാഫിസിൽ അദർഡ്യൂട്ടിയിലുണ്ടായിരുന്ന 17 കണ്ടക്ടർമാരെ വിവിധ ഡിപ്പോകളിലേക്ക് മാറ്റി എം.ഡി ടോമിൻ തച്ചങ്കരിയുടെ ഉത്തരവ്. പകരം നിയോഗിക്കുന്ന മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർ അതത് മേഖലയിൽ പരിശീലനം സിദ്ധിക്കുന്നത് മുറക്ക് ചീഫ് ഒാഫിസിൽനിന്ന് റിലീവ് ചെയ്ത് ഡിപ്പോകളിലേക്ക് പോകണമെന്നാണ് നിർദേശം. തലസ്ഥാന ജില്ലയിലെതന്നെ പാപ്പനംകോട്, പാറശ്ശാല, തിരുവനന്തപുരം സെൻട്രൽ, സിറ്റി, നെയ്യാറ്റിൻകര, ആറ്റിങ്ങൽ ഡിപ്പോകളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. അദർഡ്യൂട്ടിയിലുള്ള കണ്ടക്ടർമാരെയും ഡ്രൈവർമാരെയും പൂർണമായും അതത് ഡ്യൂട്ടിയിലേക്ക് മടക്കിക്കൊണ്ടുവരുമെന്ന് ചുമതലയേറ്റ സമയത്തുതന്നെ തച്ചങ്കരി വ്യക്തമാക്കിയിരുന്നു. ഇതിെൻറ ആദ്യപടിയാണ് ചീഫ് ഒാഫിസിലെ പുനഃക്രമീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.