മലമ്പനി നിവാരണ യജ്ഞം; ജില്ലാതല പ്രഖ്യാപനവും ശിൽപശാലയും നാളെ

കൊല്ലം: മലമ്പനി നിവാരണ യജ്ഞം ജില്ലാതല പ്രഖ്യാപനവും ശിൽപശാലയും ബുധനാഴ്ച നടക്കും. രാവിലെ 10ന് ഹോട്ടല്‍ സുദര്‍ശനില്‍ എം. നൗഷാദ് എം.എല്‍.എ പ്രഖ്യാപനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി അധ്യക്ഷതവഹിക്കും. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍ മാര്‍ഗരേഖ പ്രകാശനം ചെയ്യും. കോര്‍പറേഷന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ജയന്‍ ലോഗോ പ്രകാശനം ചെയ്യും. ശിൽപശാല കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. പരിരക്ഷ 2018: ജില്ലാതല ഉദ്ഘാടനം നാളെ കൊല്ലം: ജില്ലയില്‍ 35 വയസ്സിന് മുകളിലുള്ള സ്ത്രീകളില്‍ അര്‍ബുദരോഗം മുന്‍കൂട്ടി കണ്ടെത്തുന്നതിനുള്ള ക്ലിനിക്കല്‍ പരിശോധന 'പരിരക്ഷ'- 2018​െൻറ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച സബ് കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പുന്തലത്താഴം വൈ.എം.സി.എ ഹാളിലാണ് പരിപാടി. ജില്ലാ മെഡിക്കല്‍ ഓഫിസും കെ.ജി.എം.ഒ വനിതാ വിഭാഗവും കെ.ഒ.ജി.എസും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.