നാരദൻ ഗൂഗിളിനെപ്പോലെ ^ഗുജറാത്ത്​ മുഖ്യമന്ത്രി

നാരദൻ ഗൂഗിളിനെപ്പോലെ -ഗുജറാത്ത് മുഖ്യമന്ത്രി അഹ്മദാബാദ്: മഹാഭാരതത്തി​െൻറ കാലം മുതലേ ഇന്ത്യയിൽ ഇൻറർനെറ്റുണ്ടായിരുന്നുവെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബി​െൻറ 'കണ്ടെത്തലി'നു സമാനമായ 'വെളിപ്പെടുത്തലു'മായി ഗുജറാത്തിലെ ബി.ജെ.പി മുഖ്യമന്ത്രി വിജയ് രൂപാണി. ഹിന്ദു പുരാണ കഥാപാത്രമായ നാരദൻ ഗൂഗിളിനെപ്പോലെയായിരുന്നുവെന്നാണ് രൂപാണി പറയുന്നത്. ''ഗൂഗ്ൾ ലോകത്തെങ്ങുമുള്ള വിവരങ്ങളുടെ ഉറവിടമാണ്. നാരദ മുനിയും ഗൂഗിളിനെപ്പോലെയാണ്. ലോകത്തി​െൻറ മുക്കിലും മൂലയിലും സംഭവിക്കുന്ന കാര്യങ്ങൾ അദ്ദേഹത്തിനറിയാമായിരുന്നു'' -സംഘ്പരിവാർ സംഘടനയായ വിശ്വ സംവദ് കേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു. മഹാഭാരതത്തി​െൻറ കാലത്ത് ശ്രീകൃഷ്ണ​െൻറ സഹോദരൻ ബലരാമന് വാർത്തകൾ പറഞ്ഞുകൊടുത്തിരുന്നത് നാരദ മുനിയാണ്. അതേസമയം, മാനവികതയെ അപകടപ്പെടുത്തുന്ന ഒന്നും നാരദൻ ചെയ്തിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം ജ്ഞാനിയായതെന്നും രൂപാണി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.