നിയന്ത്രണംവിട്ട കാർ വഴിയാത്രക്കാരനെ ഇടിച്ചു

വിഴിഞ്ഞം: ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണംവിട്ട കാർ വഴിയാത്രക്കാരനായ സ്വകാര്യബാങ്ക് മാനേജരെ ഇടിച്ചുതെറിപ്പിച്ച ശേഷം റോഡിന് സമീപത്തെ ആർച്ചിൽ ഇടിച്ചുനിന്നു. അപകടത്തിൽ കാർ യാത്രികരായ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. മുത്തൂറ്റ് ബാങ്ക് ചപ്പാത്ത് ബ്രാഞ്ച് മാനേജർ അരുമാനൂർ സ്വദേശി സനു (35), കാർ യാത്രികരായ പാറശ്ശാല അയിര സ്വദേശിപുരുഷോത്തമൻ നായർ (75), ഭാര്യ ഉഷകുമാരി (66) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് നാലരയോടെ വിഴിഞ്ഞം ചപ്പാത്ത് ജങ്ഷനിലായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് പാറശ്ശാലക്ക് പോവുകയായിരുന്ന പുരുഷോത്തമൻ നായർ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മുൻവശത്തെടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ, കടയിൽ ചായ കുടിക്കാനെത്തിയ മാനേജർ സനുവിനെ ഇടിച്ച് വീഴ്ത്തിയ ശേഷം സമീപത്തെ ആർച്ചിൽ ഇടിച്ച് റോഡിന് കുറുകെ നിന്നു. തലക്ക് ഗുരുതര പരിക്കേറ്റ സനുവിനെ നാട്ടുകാർ 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും മുതുകിനും പരിക്കേറ്റ പുരുഷോത്തമൻ നായരെയും ഉഷയെയും സ്റ്റേഷൻ ഓഫിസർ ഗിൽബർട്ടി​െൻറ നേതൃത്വത്തിൽ വിഴിഞ്ഞത്തുനിന്നെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.