ട്രാഫിക്​ ബോധവത്കരണം

വെള്ളറട: ഉണ്ടന്‍കോട് സ​െൻറ് ജോണ്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് സകൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർഥികള്‍ക്ക് ട്രാഫിക് ബോധവത്കരണം സംഘടിപ്പിച്ചു. സി.ഐ അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. പാറശ്ശാല ജോയൻറ് ആർ.ടി.ഒ ബിനു ബോധവത്കരണ ക്ലാസെടുത്തു. വെള്ളറട എസ്.െഎ വിജയകുമാര്‍ അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ യേശുദാസ്, എൻ.എസ്.എസ് കോഓഡിനേറ്റര്‍ ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു. ബോധവത്കരണ ക്ലാസില്‍ വെള്ളറടയിലെ ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരും നാട്ടുകാരും പങ്കെടുത്തു. വിദ്യാർഥികളും പൊലീസും സംയുക്തമായി ട്രാഫിക് ബോധവത്കരണറാലിയും നടത്തി. trafic bothavalkaranathinte fagamai nanna bothavalkarana ralli.jpg വിദ്യാർഥികളും പൊലീസും സംയുക്തമായി ട്രാഫിക് ബോധവത്കരണറാലി നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.