ചാത്തന്നൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായി കൊണ്ടുവന്ന ഒന്നരക്കിലോ കഞ്ചാവുമായി ഒരാളെ ചാത്തന്നൂർ ഊറാംവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തുനിന്ന് ചാത്തന്നൂർ പൊലീസും ഡാൻസാഫ് സ്പെഷൽ ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ പാലമുക്ക് ഫൈസൽ മൻസിലിൽ ഫൈസൽ (24) ആണ് പിടിയിലായത്. പിതൃസഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലും ഇടുക്കി വണ്ടിപ്പെരിയാറിൽ കഞ്ചാവ് കടത്തിയ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ്, കൊല്ലം ഡി.സി.ആർ.ബി എ.സി.പി. സതീഷ്കുമാർ, ചാത്തന്നൂർ എസ്.ഐ നിസാർ, അഡീ.എസ്.ഐ സരിൻ, ഷാഡോ എസ്.ഐ വിപിൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ബൈക്കിലെത്തിയ സംഘം സ്കൂട്ടർ യാത്രക്കാരിയെ തള്ളിയിട്ട് മാല പൊട്ടിച്ചുകടന്നു ഓച്ചിറ: സ്കൂട്ടറിൽ യാത്രചെയ്ത വീട്ടമ്മയെ ബൈക്കിലെത്തിയ രണ്ടംഗസംഘം തള്ളിയിട്ട് മാലപൊട്ടിച്ച് കടന്നു. വരവിള ആലുംമൂട്ടിൽ സുരേഷ് ബാബുവിെൻറ ഭാര്യ ശ്രീദേവിയുടെ (47) മാലയാണ് നഷ്ടമായത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വീഴ്ചയിൽ വീട്ടമ്മയുടെ മൂക്കിനും കൈക്കും സാരമായ പരിക്കേറ്റു. പടനായർകുളങ്ങര ക്ഷേത്ര ദർശനം കഴിഞ്ഞ് ചങ്ങൻകുളങ്ങര ബ്ലോക്ക് ഒാഫിസിന് സമീപമുള്ള ഭത്താവിെൻറ മെഡിക്കൽ സ്റ്റോറിലേക്ക് വരുന്നതിനായി ദേശീയപാത മുറിച്ചുകടക്കാൻ നിൽക്കുമ്പോൾ പിന്തുടർന്ന് വന്ന യുവാക്കളാണ് സ്കൂട്ടറിൽനിന്ന് തള്ളിയിട്ട് മാല കവർന്നത്. വീട്ടമ്മ ബലമായി മാലയിൽ പിടിച്ചതിനാൽ മൂന്ന് പവനോളം മാല നഷ്ടപെട്ടതായി പറയുന്നു. വീട്ടമ്മ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വീട്ടമ്മയുടെ പരാതിയിൽ ഓച്ചിറ പൊലീസ് കേസടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.