'ജനസേവനം ദൈവാരാധന' വനിതാ സംഗമവും പ്രമുഖ വനിതകളെ ആദരിക്കലും

അഞ്ചൽ: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം അഞ്ചൽ ഏരിയ സമിതിയുടെ ആഭിമുഖ്യത്തിൽ 'ജനസേവനം ദൈവാരാധന' എന്ന തലക്കെട്ടിൽ വനിതാ സംഗമവും പ്രമുഖ വനിതകളെ ആദരിക്കലും സംഘടിപ്പിച്ചു. പുഞ്ചക്കോണത്ത് നടന്ന സംഗമത്തിൽ ഏരിയ പ്രസിഡൻറ് ഹലീമ അധ്യക്ഷത വഹിച്ചു. അഞ്ചൽ ഇസ്ലാമിക് എജുക്കേഷനൽ ആൻഡ് കൾചറൽ സ​െൻറർ മുൻ ഇമാം അബ്ദുൽ റഷീദ് ഉമരി ചങ്ങനാശ്ശേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു. വനിതാ വിഭാഗം ജില്ല സെക്രട്ടറി അസീമ ബീഗം, ഏരിയ സെക്രട്ടറി സനീറ ബീവി, ഏരിയ സമിതിയംഗങ്ങളായ റജീന റഹീം, സബീരിയ, ഹൽഖാ നാസിമത്തുമാരായ റുമീസാ പത്തടി, ആഫിയ ഹാരിസ്, ബുഷ്റ, ജി.ഐ.ഒ ഏരിയ പ്രസിഡൻറ് മർയം സുമയ്യ എന്നിവർ സംസാരിച്ചു. റിട്ട. ബി.എഡ് അധ്യാപികയും ഡി.ഇ.ഒ ഓഫിസറുമായ സൂദ, റിട്ട. ഹെഡ്മിസ്ട്രസുമാരായ ജമീല, റഹ്മ, റിട്ട. നഴ്സ് സുഹ്റ ബീവി, റിട്ട. അറബിക് അധ്യാപിക റഹ്മ, പുത്തയം എ.എസ്.എച്ച്.എസ് അധ്യാപിക സുൽഫത്ത് എന്നിവരെ ആദരിച്ചു. സ്കൗട്ട് ദ്വിദിന ക്യാമ്പ് തുടങ്ങി ചവറ: ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ടി​െൻറ ദ്വിദിന ക്യാമ്പ് തുടങ്ങി. ക്യാമ്പി​െൻറ ഉദ്ഘാടനം ചവറ പൊലീസ് സബ് ഇൻസ്പെക്ടർ ജയകുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എസ്. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റി ചെയർമാൻ വർഗീസ് എം. കൊച്ചുപറമ്പിൽ, പ്രിൻസിപ്പൽ ജെ. ഷൈല, സ്കൗട്ട് ചവറ ലോക്കൽ അസോസിയേഷൻ സെക്രട്ടറി ശോഭനകുമാരി സ്കൗട്ട് മാസ്റ്റർ ഡോ. ജി.എസ്. ശ്രീലേഖ, ആമീന തുടങ്ങിയവർ സംസാരിച്ചു. രാവിലെ എട്ടിന് പതാക ഉയർത്തൽ ചടങ്ങോടെയാണ് ക്യാമ്പ് ആരംഭിച്ചത്. ക്യാമ്പിനോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങളും ക്ലാസുകളും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.