വ്യാപാര ശാലയിൽ ഗുണ്ടാ ആക്രമണം; ഉടമക്ക്​ പരിക്ക് പ്രതി പിടിയിൽ

കരുനാഗപ്പള്ളി: അയണിവേലികുളങ്ങര വില്ലേജ് ജങ്ഷനിലെ ഹൈടെക് പവർ ടൂൽസ് എന്ന കടയിൽ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ കടയുടമ അയണിവേലികുളങ്ങര കോഴിക്കോട് പുന്നവിളയിൽ നിസാമിനും (40) കടയിൽ നിന്നയാൾക്കും പരിക്കേറ്റു. കടക്ക് നാശനഷ്ടവുമുണ്ടായി. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. രാജേഷ് കുമാറി​െൻറ നേതൃത്വത്തിലെത്തിയ പൊലീസ് ആക്രമണം നടത്തിയ അത്തി അനസിനെ ഓടിച്ചിട്ടു പിടികൂടി. പൊലീസ് എത്തുേമ്പാൾ കടയിലും പരിസരത്തും വടിവാളുമായിനിന്ന് ഭീഷണി മുഴക്കുകയായിരുന്നു. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടികൂടിയത്. വെള്ളിയാഴ്ച സന്ധ്യയോടെയാണ് സംഭവം. പരിക്കേറ്റ നിസാമിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിലെ ജീവനക്കാരനായ ഇതരസംസ്ഥാനക്കാരനെയും മറ്റെരു യുവാവിനെയും വടിവാളുമായി എത്തിയ അനസ് ആക്രമിക്കാൻ ഒരുങ്ങവെ നിസാം തടയാനെത്തുകയായിരുന്നു. ഉടൻ ഇയാൾ നിസാമിനെതിരെ തിരിയുകയായിരുന്നു. ഗുണ്ട ലിസ്റ്റിലുള്ള ഇയാൾ ജയിൽശിക്ഷ കഴിഞ്ഞു ഇറങ്ങിയതാെണന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.