നീതി സ്​റ്റോർ ഉദ്ഘാടനം

അഞ്ചൽ: പുനലൂർ പട്ടികജാതി-വർഗ സഹകരണ സംഘത്തിന് അനുവദിച്ച രണ്ടാമത്തെ നീതി സ്റ്റോർ അഞ്ചൽ നെടിയറയിൽ പ്രവർത്തനമാരംഭിച്ചു. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനൻ ഉദ്ഘാടനം ചെയ്തു. അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം ജോർജ് മാത്യു ആദ്യ വിൽപന നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. പ്രശാന്ത്, ഗ്രാമപഞ്ചായത്ത് അംഗം എസ്. ഷീല, കോൺഗ്രസ് നേതാക്കളായ കരിക്കത്തിൽ പ്രസേനൻ, എ. സക്കീർ ഹുസൈൻ, പട്ടികജാതി സഹകരണസംഘം അഡ്മിനിസ്ട്രേറ്റർ എ. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി.എസ്. ഷിജു സ്വാഗതവും സി.ഡി.എസ് അംഗം സിന്ധു അനിമോൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.