ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി കവിത ഗ്രന്ഥശാലയുടെ വാർഷിക പൊതുയോഗം ജില്ല ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. രാജ്യത്താകമാനം മാനവികതയുടെ ശബ്ദങ്ങൾക്ക് നേരെയുണ്ടാകുന്ന കടന്നാക്രമണങ്ങളെ പ്രതിരോധിക്കാൻ ജനകീയ നിര വളർന്നുവരണമെന്ന് യോഗം അംഗീകരിച്ച പ്രമേയം വിലയിരുത്തി. പ്രസിഡൻറ് എം. അലിയാരുകുഞ്ഞ് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: എം. അലിയാരുകുഞ്ഞ് (പ്രസി.), കെ.ബി. ഒാമനക്കുട്ടൻ (വൈസ് പ്രസി.), ആർ. മദനമോഹനൻ (സെക്ര.), എ. അബ്ബാസ് കുഞ്ഞ് (ജോ. സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.