പത്തനാപുരം: തടി ലോറിയുടെ മുന്‍ഭാഗം ഉയർന്ന് പുറകോട്ട് നീങ്ങി വൈദ്യുതി പോസ്റ്റും സമീപത്തെ വീടിെൻറ മതിലും തകര്‍ത്തു. മാങ്കോട് വാഴപ്പാറ മണക്കാട്ടുപുഴ കയറ്റത്ത് കഴിഞ്ഞദിവസം രാത്രിയാണ് റബർ തടി കയറ്റി വന്ന ലോറി അപകടത്തിൽപെട്ടത്. പാടത്ത് നിന്നും പെരുമ്പാവൂരിലേക്ക് ലോഡുമായി പോവുകയായിരുന്ന ലോറിയുടെ മുൻവശം ഉയരുകയായിരുന്നു. ലോറിയുടെ പിന്നിലായി ഇരുചക്രവാഹന യാത്രികരുമുണ്ടായിരുന്നു. ഇവർ ഓടി മാറി. പിന്നോട്ട് നീങ്ങിയ വാഹനം വൈദ്യുതി പോസ്റ്റ് തകർത്തശേഷം സമീപത്തെ വീടിെൻറ മതിലിൽ ഇടിച്ച് നിന്നു. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ലോറിക്ക് മുകളിലും റോഡിലും വീണെങ്കിലും വൈദ്യുതി ബന്ധം ഇല്ലാതായത് വൻ ദുരന്തം ഒഴിവാക്കി. പത്തനാപുരത്ത് നിന്ന് അഗ്നിശമന യൂനിറ്റ് എത്തിയാണ് വാഹനം താഴ്ത്തി ഗതാഗതം പുനഃസ്ഥാപിച്ചത്. നിയമം ലംഘിച്ച് അമിതഭാരം കയറ്റിയാണ് ലോറികൾ അപകടം വരുത്തുന്ന സ്ഥിതിയിൽ പോകുന്നതെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.