കനാലിൽ വീണ് ചികിത്സയിലിരുന്ന ബാലൻ മരിച്ചു

നേമം: കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കനാലിൽ വീണ് ചികിത്സയിലിരുന്ന അഞ്ച് വയസ്സുകാരൻ മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല പണ്ടാര വിളാകത്ത് വീട്ടിൽനിന്ന് പള്ളിച്ചൽ അയണിമൂട് പെട്രോൾ പമ്പിനെതിർവശം കനാൽക്കര വീട്ടിൽ വാടകക്ക് താമസിക്കുന്ന സന്തോഷ്-ശാലിനി ദമ്പതികളുടെ ഏക മകൻ ശരത് (5) ആണ് മരിച്ചത്. 28-ന് വൈകീട്ട് അഞ്ചിനാണ് സംഭവം. മാതാവ് ശാലിനി അപകടസമയം അടുക്കളയിൽ ജോലിയിലായിരുന്നു. കുറേകഴിഞ്ഞ് അന്വേഷിക്കുമ്പോഴാണ് കുട്ടിയെ കാണാനില്ലെന്നറിയുന്നത്. തുടർന്ന് കനാൽ വരമ്പിലൂടെ അന്വേഷിച്ച് നടക്കുമ്പോഴാണ് കുറെദൂരെയായി കനാലിൽ കുളിക്കുന്നവർ ഒഴുകിയെത്തിയ കുഞ്ഞിനെ അബോധാവസ്ഥയിൽ എടുത്ത് നിൽക്കുന്നത് കണ്ടത്. ഉടനെ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എസ്.എ.ടിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 9.15ന് മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച വീട്ടുവളപ്പിൽ സംസ്കരിച്ചു. പുന്നമൂട് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.