സി.ആർ.പി.എഫ് ജവാൻ ബംഗളൂരുവിൽ മരിച്ചു

കൊട്ടാരക്കര: സി.ആർ.പി.എഫ് ജവാൻ തേവന്നൂർ ജലജാഭവനിൽ അനിൽകുമാർ (47) ബംഗളൂരുവിൽ നിര്യാതനായി. സി.ആർ.പി.എഫ് കാമ്പിലെ ഓടയിൽ കാൽവഴുതി വീണുണ്ടായ അപകടത്തിൽ മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. സംസ്‌കാരം ഉച്ചക്ക് 12-ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ. ഷീജ, പിതാവ്: പരേതനായ ഭാസ്‌കരൻപിള്ള. മാതാവ്: പരേതയായ കുഞ്ഞുലക്ഷ്മിയമ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.