മുസ്​ലിം സമാജം പൊതുയോഗവും ആദരിക്കലും

പുനലൂർ: പത്തനാപുരം, പുനലൂർ താലൂക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം സമാജം എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് പൊതുയോഗവും ആദ്യകാല പ്രവർത്തകരെ ആദരിക്കലും നടത്തി. പത്തനാപുരം ടൗൺ മുസ്ലിം ജമാഅത്ത് മസ്ജിദ് അങ്കണത്തിൽ നടന്ന യോഗം ഇടത്തറ അറബിക് കോളജ് പ്രിൻസിപ്പൽ ഒ. അബ്ദുൽ റഹ്മാൻ മൗലവി അൽഖാസിമി ഉദ്ഘാടനം ചെയ്തു. സമൂഹത്തിനായി നന്മചെയ്യൽ മുസൽമാ​െൻറ കടമയാെണന്നും ഇരുലോകത്തും ഇതി​െൻറ പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാജം പ്രസിഡൻറ് എസ്. താജുദീൻ അധ്യക്ഷത വഹിച്ചു. ആദ്യകാല പ്രവർത്തകരായ പുനലൂർ ഷംസുദീൻ, ഡോ. മുഹിയുദ്ദീൻ കുഞ്ഞ് ലബ്ബ, എം. യൂസുഫ് എന്നിവരെ ആദരിച്ചു. പുതിയതായി അംഗമായ ജമാഅത്തുകൾ അടക്കമുള്ളവർക്ക് മെംബർഷിപ്പും തിരിച്ചറിയൽ കാർഡും വിതരണം ചെയ്തു. പുനലൂർ സലീം, എ.ആർ. ഹാഷിം, എച്ച്. നാസറുദീൻ, എ. നദീർകുട്ടി, എ.എ. ബഷീർ, എം. ജാഫർഖാൻ, ടി. സലീം, മുഹമ്മദ്ഷെരീഫ് എന്നിവർ സംസാരിച്ചു. ടൗൺ ജമാഅത്ത് പ്രസിഡൻറ് എ.എം.ആർ. നസീർ സ്വാഗതവും സമാജം ജനറൽ സെക്രട്ടറി കെ.എ. റഷീദ് റിപ്പോർട്ടും അവതരിപ്പിച്ചു. ടൗൺ ജുമാസ്ജിദ് ഇമാം അൻവർ അൽഹസനി പ്രാർഥന നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.