എം.എസ്.എഫ് നേത്ര പരിശോധനാ ക്യാമ്പ്

തിരുവനന്തപുരം: എം.എസ്.എഫ് വാമനപുരം നിയോജക മണ്ഡലം കമ്മിറ്റി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. പെരിങ്ങമ്മല ജങ്ഷനിലും ഞാറനീലിയിലുമായി സംഘടിപ്പിച്ച ക്യാമ്പിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. പെരിങ്ങമ്മല ഷാ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചിത്രകുമാരി ഉദ്ഘാടനം ചെയ്തു. ഞാറനീലി യു.പി.എസിൽ എച്ച്.എം ഉദ്ഘാടനം നിർവഹിച്ചു. ജില്ല സെക്രട്ടറി ഹാമീം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജോയൻറ് സെക്രട്ടറി ഫൈസൽ യൂസുഫ് സ്വാഗതം പറഞ്ഞു. പെരിങ്ങമ്മല എം.കെ. സലിം മുഖ്യപ്രഭാഷണം നടത്തി. പെരിങ്ങമ്മല സുൽഫി, ദലിത് ലീഗ് ജില്ല പ്രസിഡൻറ് ശരവൺ ചന്ദ്രൻ, വാർഡ് അംഗം മൈലക്കുന്ന് രവി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.