'ആരോഗ്യ ഇൻഷുറൻസ്​ പ്രീമിയം: സർക്കാർ വിഹിതം ഉറപ്പുവരുത്തണം'

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും െപൻഷൻകാർക്കുമായി ഏർപ്പെടുത്തുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുടെ മാതൃകയിൽ സർക്കാർ വിഹിതം ഉറപ്പുവരുത്തി നടപ്പാക്കാൻ കേരള സർക്കാർ തയാറാകണമെന്ന് കെ.പി.സി.സി അംഗം എം.എ. ലത്തീഫ്. കേരള ഗസറ്റഡ് ഒാഫിസേഴ്സ് യൂനിയൻ തൈക്കാട് ബ്രാഞ്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്പറ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. തമ്പാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വിജയകുമാരി, വി. ഹരികുമാർ, എ. നിസാമുദ്ദീൻ, എം.ആർ. ഗിരീഷ്, മോഹൻകുമാർ മുണ്ടേല, ശ്രീകുമാർ, എം. മുഹമ്മദ് സലിം, ടി.കെ. ഹരികുമാർ, സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. ബിജു വൈദ്യൻ (പ്രസി), ഡി. മാരിയപ്പൻ (വൈസ് പ്രസി), എ. സുധീർകുമാർ (സെക്ര), സക്കറിയ അയ്യനേത്ത് (ജോ. സെക്ര), ജാജിലാസ് (ട്രഷ), എൽ. ഉഷാകുമാരി (വനിതാ ഫോറം കൺ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.