തിരുവനന്തപുരം: യേശുവിെൻറ പീഡാനുഭവ സ്മരണയിൽ നാടെങ്ങും ദുഃഖവെള്ളി ആചരിച്ചു. പുലർച്ചയോടെതന്നെ ദേവാലയങ്ങളിൽ ശുശ്രൂഷകൾ തുടങ്ങി. കുരിശുമരണത്തിെൻറ സ്മരണ നിറയുന്ന പ്രത്യേക കർമങ്ങളും പ്രാർഥനകളും കുരിശിെൻറ വഴിയും നടന്നു. ഉപവാസവും ദീപക്കാഴ്ചയും നേർച്ചക്കഞ്ഞി വിതരണവുമുൾപ്പെടെയുള്ള ചടങ്ങുകളാൽ ദേവാലയങ്ങൾ ഭക്തിസാന്ദ്രമായി. നാളെയാണ് ഇൗസ്റ്റർ. പാളയം സെൻറ് ജോസഫ്സ് കത്തീഡ്രലിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം കാർമികത്വം വഹിച്ചു. വൈകീട്ട് ആറിന് കുരിശിെൻറ വഴിയും വചനപ്രഘോഷണവും നടന്നു. പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകി. ലൂർദ് ഫൊറോന പള്ളിയിൽ പീഡാനുഭവ ശുശ്രൂഷ, സുവിശേഷപ്രസംഗം, കുരിശിെൻറ വഴി, നഗരി കാണിക്കൽ എന്നിവ നടന്നു. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ നേതൃത്വം നൽകി. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദൈവാലയത്തിൽ മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ. സാമുവൽ മാർ ഐറേനിയോസ് സമാപനസന്ദേശം നൽകി. പേരൂർക്കട ലൂർദ് ഹിൽ ദേവാലയത്തിൽ ഉച്ചക്ക് രണ്ടുമുതൽ മൂന്നുവരെ പൊതു ആരാധന. മൂന്നിന് പീഡാനുഭവ ശുശ്രൂഷ, കുരുശിെൻറ വഴി, കബറടക്കം എന്നിവ നടന്നു. കുറവൻകോണം സെൻറ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയിൽ സന്ധ്യാ പ്രാർഥനയും നടന്നു. പാളയം സമാധാനരാജ്ഞി ബസിലിക്ക, പോങ്ങുംമൂട് വിശുദ്ധ അൽഫോൻസാ പള്ളി, പോങ്ങുംമൂട് സെൻറ് ആൻറണീസ് മലങ്കര പള്ളി, എമ്മാവൂസ് സെൻറ് ജോസഫ് ദേവാലയം, സെൻറ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രൽ, പുന്നൻ റോഡിലെ സെൻറ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രൽ, കണ്ണമ്മൂല വിശുദ്ധ മദർ തെരേസ ദേവാലയം, വട്ടിയൂർക്കാവ് വിശുദ്ധ ഫ്രാൻസിസ് സാലസ് ദേവാലയം, കിള്ളിപ്പാലം സെൻറ് ജൂഡ് പള്ളി, ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി തുടങ്ങി മുഴുവൻ ദേവാലയങ്ങളിലും ആയിരങ്ങൾ വിവിധ ചടങ്ങുകളിൽ പങ്കാളികളായി. നെയ്യാറ്റിൻകര അമലോത്ഭവ മാതാ കത്തീഡ്രലിെൻറ നേതൃത്വത്തിൽ നെയ്യാറ്റിനകര പട്ടണത്തിൽ കുരിശിെൻറ വഴി പ്രാർഥന നടന്നു. ദേവാലയത്തിൽ നടന്ന കുരിശാരാധനക്ക് ബിഷപ് ഡോ. വിൻസെൻറ് സാമുവൽ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.