ലക്ഷ്മിക്കുട്ടിയമ്മക്ക് കേരള സര്‍വകലാശാല​ ​വിദ്യാര്‍ഥികളുടെ ആദരം

തിരുവനന്തപുരം: കല്ലാറും കാനനപാതയും താണ്ടി പത്മശ്രീ പദത്തിലേക്കുയര്‍ന്ന ലക്ഷ്മിക്കുട്ടിയമ്മയെ കേരള സര്‍വകലാശാല വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആദരിച്ചു. ഡിപ്പാർട്മ​െൻറ്സ് യൂനിയ​െൻറ നേതൃത്വത്തില്‍ കാര്യവട്ടം കാമ്പസില്‍ സംഘടിപ്പിച്ച 'വനമുത്തശ്ശിക്കൊപ്പം ഇത്തിരിനേരം' പരിപാടിയിലാണ് തിരുവനന്തപുരം വിതുര സ്വദേശിനിയായ വിഷചികിത്സക പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയെ ആദരിച്ചത്. ഒരസുഖം വരുമ്പോൾ ആശുപത്രിയിലേക്ക് ഓടുന്നതിനുപകരം വീട്ടുമുറ്റത്ത് ഒരു ഔഷധ ചെടിയെങ്കിലും നട്ടുവളർത്താൻ ശ്രമിക്കണമെന്ന് അവർ വിദ്യാര്‍ഥികളോട് പറഞ്ഞു. വിഷവൈദ്യൻ എന്നതിലുപരി സമൂഹത്തി​െൻറ വേദനയൊപ്പുന്ന യഥാർഥ മനുഷ്യനായി ജീവിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു. കവയിത്രി കൂടിയായ ലക്ഷ്മിക്കുട്ടിയമ്മ അവര്‍ രചിച്ച കവിതകൾ ചൊല്ലി. ലക്ഷ്മിക്കുട്ടിയമ്മയെ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം രാധാമണി പൊന്നാടയണിയിച്ച് ആദരിച്ചു. യൂനിയ‍​െൻറ സ്നേഹോപഹാരം സമ്മാനിച്ചു. ഡിപ്പാർട്മ​െൻറ്സ് യൂനിയൻ ചെയർമാൻ അതുൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അനോമ സ്വാഗതവും അതുല്യ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.