വിഴിഞ്ഞം: കൃഷി ഓഫിസർ ചമഞ്ഞ് നാട്ടുകാരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ വിരുതനെ വിഴിഞ്ഞം പൊലീസ് പിടികൂടി. വിഴിഞ്ഞം മുല്ലൂർ സ്വദേശിയുടെ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം നന്നംകുഴി സ്വദേശി ദീപുവാണ് (33) പൊലീസ് പിടിയിലായത്. കുറേനാളുകളായി ജില്ലയിലെ പലഭാഗങ്ങളിൽ ഇയാൾ സമാനരീതിയിൽ തട്ടിപ്പ് നടത്തിവരികയായിരുന്നു. സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കൃഷിമിത്ര എന്ന സ്ഥാപനത്തിെൻറ വ്യാജ രസീതും ഇയാളിൽനിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത രസീത് ബുക്കിൽതന്നെ 200ഓളം പേരിൽനിന്ന് പണം പിരിച്ചതിന് തെളിവുകൾ ലഭിച്ചു. കൃഷി ഓഫിസറാണെന്നും സർക്കാറിെൻറ പുതിയപദ്ധതി പ്രകാരം വൃക്ഷത്തൈകൾ, കോഴി, കൂടുകൾ തുടങ്ങിയവ മുൻകൂർ പണം സ്വീകരിച്ച് എത്തിച്ചുകൊടുക്കാം എന്ന രീതിയിലാണ് നാട്ടുകാരെ കബളിപ്പിച്ചിരുന്നത്. ഇയാളുടെ സംഘത്തിൽ വേറെയും ആൾക്കാർ ഉള്ളതായി സംശയിക്കുന്നു. വെങ്ങാനൂർ, മുട്ടക്കാട്, ഉച്ചക്കട തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഇതിനകം ആറ് പരാതികൾ പൊലീസിന് ലഭിച്ചു. പ്രതിയുടെ മേൽ വഞ്ചന, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.