അതിഥികളെ വരവേൽക്കാൻ സെൻട്രൽ ലൈബ്രറി ഒരുങ്ങി

തിരുവനന്തപുരം: അവധിക്കാലത്തെ അതിഥികളെ വരവേൽക്കാൻ സെൻട്രൽ ലൈബ്രറി ഒരുക്കി. പരന്ന വായനക്കൊപ്പം കഥയും കവിതയും പാട്ടും നൃത്തവും ചിത്രകലയുമെല്ലാം സംയോജിപ്പിച്ച സമ്മർ സ്കൂളാണ് ഏറെ പുതുമകളോടെ ഇക്കുറിയും ഒരുക്കിയിരിക്കുന്നത്. ശാസ്ത്ര സാങ്കേതികരംഗത്തെ പുതിയമേഖലകളിലേക്ക് ജാലകം തുറക്കുന്ന പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 11മുതലാണ് വേനൽക്കാല ക്യാമ്പിന് തുടക്കമാവുന്നത്. രാവിലെ 10.30ന് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാനം ചെയ്യും. കുട്ടികളെ സംഘമായി തിരിച്ച് നാടകപരിശീലനം, വരയും വഴിയും വയൽക്കിളികളും പരിപാടി, ലൈബ്രറി കഥാകൂട്ടായ്മ, പുസ്തക പരിചയ സദസ്സ്, കുട്ടികളുടെ ചലച്ചിത്രപ്രദർശനം, പാഴ്വസ്തുക്കൾ കൊണ്ട് കലാരൂപങ്ങൾ, പാശ്ചാത്യ നൃത്തപരിശീലന പരിപാടി, കുരുത്തോലകൊണ്ട് കൗതുകങ്ങൾ തീർക്കൽ, ചിത്രകലാകളരി തുടങ്ങിയ വിവിധ പരിപാടികൾ ക്യാമ്പിൽ നടക്കും. നടനും എം.എൽ.എയുമായ എം. മുകേഷ്, വീണ േജാർജ് എം.എൽ.എ, നടൻ അലൻസിയർ എന്നിവർ വിവിധ സെക്ഷനുകളിൽ കുട്ടികളെ അഭിസംബോധന ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.