പന്മന എം.ഇ.എസ് സ്​കൂൾ വാർഷികം

കൊല്ലം: പന്മന എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ 37ാമത് വാർഷികവും രക്ഷാകർതൃ ദിനാഘോഷവും ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ നടക്കും. പൊതുസമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൂർവവിദ്യാർഥി അസോസിയേഷൻ ഉദ്ഘാടനം എൻ. വിജയൻപിള്ള എം.എൽ.എ നിർവഹിക്കും. എം.ഇ.എസ് ജില്ല പ്രസിഡൻറ് കോഞ്ചേരിയിൽ ഇ. ഷംസുദ്ദീൻ അധ്യക്ഷതവഹിക്കും. മികച്ച പാർലമെേൻററിയനുള്ള പുരസ്കാരം നേടിയ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ഒ.ജെ. ലബ്ബ ആദരിക്കും. പി.ടി.എ പ്രസിഡൻറ് ശോഭനകുമാരി വാർഷികസന്ദേശം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.