ഏഷ്യയിലെ ഏറ്റവുംവലിയ സ്​റ്റാർട്ടപ്​ സമ്മേളനം 'ഹഡിൽ കേരള' ആറുമുതൽ തലസ്​ഥാനത്ത്

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവുംവലിയ സ്റ്റാർട്ടപ് സമ്മേളനത്തിന് തലസ്ഥാനം വേദിയാകുന്നു. കേരള സ്റ്റാർട്ടപ് മിഷൻ നേതൃത്വംനൽകുന്ന 'ഹഡിൽ കേരള' സ്റ്റാർട്ടപ് സമ്മേളനം ഏപ്രിൽ ആറ്, ഏഴ് തീയതികളിൽ കോവളം ലീല ബീച്ച് റിസോർട്ടിൽ നടക്കും. സ്റ്റാർട്ടപ് സംരംഭകർക്ക് സ്വന്തം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും (പിച്ചിങ്) മുൻനിര സാങ്കേതിക-വിപണി പ്രമുഖരുമായി ആശയവിനിമയത്തിനും നിക്ഷേപം ആകർഷിക്കാനുമുള്ള അവസരമാണ് ഹഡിൽ കേരള. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐ.എ.എം.എ.ഐ), സ്റ്റാർട്ടപ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ. ഷാർജ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഉന്നതസമിതി ചെയർമാൻ ഷെയ്ഖ് ഫാഹിം ബിൻ സുൽത്താൻ അൽ ക്വാസിമി, നെതർലൻഡ്സ് രാജകുമാരൻ കോൺസ്റ്റാൻറിൻ എന്നിവർ ഉൾപ്പെടെയുള്ള ഉന്നതർ അതിഥികളായെത്തും. ചർച്ചകൾക്കായി കടലോരകൂട്ടായ്മകളും രാത്രിപ്രദർശനങ്ങളുമുൾപ്പെടെ ഇടവേളകളില്ലാതെ വ്യത്യസ്തമായ രീതിയിലാണ് ഹഡിൽ കേരള പരിപാടികൾ ആവിഷ്കരിച്ചിരിക്കുന്നത്. പങ്കെടുക്കാൻ ഏപ്രിൽ മൂന്നുവരെ www.huddle.nte.in വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.