ചവറ: എട്ടാംക്ലാസ് വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ചവറ പുതുക്കാട് കണ്ണേഴ്ത്ത് വീട്ടിൽ ബാബു-സരസ്വതി ദമ്പതികളുടെ മകൾ ഭദ്രയെയാണ് (13)കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. കൊറ്റൻകുളങ്ങര ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. ലക്ഷ്മി, പാർവതി എന്നിവർ സഹോദരങ്ങളാണ്. ചവറ പൊലീസ് കേസെടുത്തു. പ്രഭാത നമസ്കാരം കഴിഞ്ഞ് മടങ്ങവെ ടിപ്പർ ഇടിച്ച് മരിച്ചു kol50 lebabudeen ഇരവിപുരം: പ്രഭാത നമസ്കാരത്തിനുശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് പോയയാൾ ടിപ്പർ ഇടിച്ച് മരിച്ചു. പോളയത്തോട് ന്യൂ ഐശ്വര്യാനഗർ 67 കായാവിൽ വീട്ടിൽ ലിബാബുദീൻ (65, ബാബു കായാവിൽ) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറേകാലോടെയായിരുന്നു സംഭവം. പോളയത്തോട് മസ്ജിദിൽ പ്രഭാത നമസ്കാരം കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകവെ മസ്ജിദിന് സമീപം പിന്നാലെവന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഓടികൂടിയവർ ചേർന്ന് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ടിപ്പർ നിർത്താതെപോയി. ഭാര്യ: ആരിഫ ബീവി. മക്കൾ: ഹന്ന, ഹനീന. മരുമക്കൾ: അനീഷ്, ഷമീർ. ബസിടിച്ച് പത്ര ഏജൻറ് മരിച്ചു kol55 biju pappachan പുനലൂർ: കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് പത്ര ഏജൻറ് മരിച്ചു. വിളക്കുടി പഞ്ചായത്ത് മഞ്ഞമൺകാല വാർഡ് അംഗം ജിജിയുടെ ഭർത്താവും വിവിധ പത്രങ്ങളുടെ ഏജൻറുമായ ബിജു പാപ്പച്ചൻ (48) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ ദേശീയപാതയിൽ പുനലൂർ പൈനാപ്പിൽ ജങ്ഷന് സമീപമായിരുന്നു അപകടം. പുനലൂരിൽനിന്ന് ഇളമ്പലിലേക്ക് പോയ ബിജു ഓടിച്ച സ്കൂട്ടിറിൽ എതിരെവന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു. ഗുരുതര പരിക്കോടെ ബിജുവിനെ തൊട്ടടുെത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ മഞ്ഞമൺകാല മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ഫെലിക്സ്, ഫ്ലെമിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.