ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്​ ബൈക്ക് യാത്രികന്‍ മരിച്ചു

കാട്ടാക്കട: ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന്‍ മരിച്ചു. സ്കൂട്ടര്‍ യാത്രികന്‍ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ. കള്ളിക്കാട് വാവോട് പിറവൂർ ലത ഭവനിൽ അജികുമാറാണ് (44) മരിച്ചത്. പൂവച്ചൽ പേഴുംമൂട് മാമ്പള്ളി സ്വദേശി കൃഷ്‌ണൻകുട്ടി നാടാരാണ് (65) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കള്ളിക്കാട് -വെള്ളറട റോഡില്‍ മൈലക്കര ക്ഷേത്രത്തിന് മുന്നിൽ വെള്ളിയാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. വാവോടുനിന്ന് കള്ളിക്കാേട്ടക്ക്‌ വരികയായിരുന്ന അജികുമാർ സഞ്ചരിച്ചിരുന്ന ബൈക്കും കുരിശുമല തീർഥാടനത്തിനായി പോവുകയായിരുന്ന കൃഷ്‌ണൻകുട്ടി നാടാരുടെ സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. മണ്ഡപത്തിൻകടവ് വിവേകാനന്ദ സ്‌കൂളി​െൻറ സെക്രട്ടറിയാണ് അജികുമാർ. ഭാര്യ: ഷൈജ. മക്കൾ: ഗായത്രി, ശ്രീധർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.