പഞ്ചായത്ത്​ മുന്‍ അംഗത്തെ അന്വേഷിച്ചുപോയ സംഘം മധുരയിൽ അപകടത്തിൽപെട്ടു

കാട്ടാക്കട:- െട്രയിന്‍ യാത്രക്കിടെ കാണാതായ മുന്‍ പഞ്ചായത്ത് അംഗത്തെ തെരഞ്ഞ് അയല്‍ സംസ്ഥാനത്തേക്ക് പോയ പൊലീസുകാരുള്‍പ്പെട്ട സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. രണ്ട് പൊലീസുകാരുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍നിന്ന് യാത്രതിരിച്ച സംഘമാണ് മധുര അഗ്രികള്‍ച്ചറല്‍ യൂനിവേഴ്സിറ്റിക്ക് സമീപത്തുെവച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷ​െൻറ ബസ് ഇവർ സഞ്ചരിച്ച വാഹനത്തെ ഇടിക്കുകയായിരുന്നു. പൂവച്ചല്‍ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് കട്ടയ്ക്കോട് തങ്കച്ചന്‍ (44), പ‍ഞ്ചായത്ത് അംഗം പട്ടകുളം സ്വദേശി സ്റ്റീഫന്‍ (50), അരുവിക്കുഴി സ്വദേശി ലാല്‍ (48), കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ സുരേഷ് കുമാര്‍ (45), സി.പി.ഒ സുധീഷ് (38), ഡ്രൈവര്‍ കല്ലാമം സ്വദേശി അരുണ്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മധുര മീനാക്ഷി മൊമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. തുടർന്ന് കട്ടയ്ക്കോട് തങ്കച്ചന്‍, ലാല്‍ എന്നിവരുടെ പരിക്ക് ഗുരുതരമായതിനാൽ ശസ്ത്രക്രിയക്കുവേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ മിഷണറി പ്രവര്‍ത്തനങ്ങൾക്കായി പോകവെ കാണാതായ പൂവച്ചല്‍ പഞ്ചായത്ത് മുന്‍ അംഗം പന്നിയോട് കല്ലാമം സ്വദേശി എം.ടി. ജോണ്‍സണ്‍ (65) വെള്ളിയാഴ്ച ഉച്ചയോടെ കാട്ടാക്കടയിലെത്തി. യാത്രക്കിടെ പുലര്‍ച്ചെ വിജയവാഡയില്‍െവച്ച് പുറത്തിറങ്ങിയപ്പോൾ െട്രയിന്‍ പുറപ്പെട്ടു. തുടര്‍ന്ന് പണമോ മൊബൈൽ ഫോണോ കൈവശമില്ലാതെ അലഞ്ഞ് അബോധാവസ്ഥയിലായ തന്നെ സേലം സ്വദേശിയായ ജയകുമാര്‍ വീട്ടില്‍ കൊണ്ടുപോയി ആഹാരവും വസ്ത്രവും നല്‍കിയശേഷം അടുത്തദിവസം െട്രയിനില്‍ കയറ്റിവിടുകയായിരുന്നുവെന്ന് ജോൺസൺ പൊലീസിനോട് പറഞ്ഞു. 26നാണ് വിജയവാഡയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള െട്രയിന്‍യാത്രക്കിടെ ജോണ്‍സനെ കാണാതാകുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ രണ്ടുദിവസം കാത്തിരുന്നെങ്കിലും എത്താത്തതിനെതുടര്‍ന്ന് പൊലീസിൽ പരാതി നല്‍കി. ഇരുപത് വര്‍ഷം പൂവച്ചല്‍ പഞ്ചായത്ത് അംഗമായിരുന്ന ജോണ്‍സനെ കാണാനില്ലെന്നറിഞ്ഞതോടെ പൊതുപ്രവര്‍ത്തകരും ബന്ധുക്കളും രണ്ടുദിവസം വിവിധ െറയില്‍വേ സ്റ്റേഷനുകളില്‍ അന്വേഷിച്ചശേഷമാണ് പൊലീസില്‍ പരാതി നല്‍കിയതും അന്വേഷണത്തിനായി പുറപ്പെട്ടതും. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് പൊതുപ്രവര്‍ത്തകരും ബന്ധുക്കളും പൊലീസുമായി കാറില്‍ പുറപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.